മുംബൈ ഇന്ത്യന്‍സില്‍ ഹാര്‍ദിക് പാണ്ഡ്യ- രോഹിത് ശര്‍മ ചേരിതിരിവ് രൂക്ഷമെന്ന് റിപ്പോര്‍ട്ട്

മുംബൈ: മുംബൈ ഇന്ത്യന്‍സില്‍ അടുത്തിടെയുണ്ടായ പല പ്രശ്നങ്ങള്‍ക്കും കാരണം ക്യാപ്റ്റന്‍സിയിലുള്ള മാറ്റമാണ്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും രോഹിത് ശര്‍മയും തമ്മില്‍ ചില അസ്വാരസ്യങ്ങളുണ്ടെന്ന് ആരാധകര്‍ തന്നെ പലപ്പോഴായി കണ്ടതാണ്. ഇത് ടീമിനെ രണ്ടായി ചേരി തിരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന്റെ ഫലമായി ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ആദ്യ ടീമാണ് മുംബൈ. 

പരിശീലന ക്യാമ്പുകളില്‍ ഇരുവരും ഒരുമിച്ച് കളിക്കാറില്ലെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. അടുത്തിടെ രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്‍റെയും തിലക് വര്‍മയുടെയും പ്രാക്ടീസ് കഴിഞ്ഞതിന് ശേഷമാണ് ഹാര്‍ദിക്ക് പരിശീലനത്തിനെത്തിയത്‌. ഇവര്‍ ഒരുമിച്ച് പരിശീലനം നടത്തിയില്ല. കൊല്‍ക്കത്തക്കെതിരെയുള്ള പരിശീലന ക്യാമ്പിലും ഇത് തന്നെയായിരുന്നു അവസ്ഥ. ടീമില്‍ വിദേശ കളിക്കാര്‍ ഹാര്‍ദിക്ക് പക്ഷത്തും, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ രോഹിത് പക്ഷത്തുമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

കളിക്കളത്തില്‍ ഈ രീതിയിലാണെങ്കില്‍ അടുത്ത സീസണില്‍ രോഹിത് മുംബൈയില്‍ ഉണ്ടാകണമെന്നില്ല. ഹാര്‍ദിക്കിനെ ദീര്‍ഘകാല വീക്ഷണത്തോടെയാണ് മുംബൈ ടീമില്‍ ഉള്‍പ്പെടുത്തിയത്. വരും വര്‍ഷങ്ങളില്‍ ഹാര്‍ദിക്ക് തന്നെയായിരിക്കും മുംബൈയുടെ ക്യാപ്റ്റന്‍. വരാനിരിക്കുന്ന ടി20 ലോകകപ്പ് ടീം സെലക്ഷനെ പറ്റിയും വിവാദങ്ങളുണ്ട്. ബാഹ്യ സമ്മര്‍ദം വഴിയാണ് ഹാര്‍ദിക്ക് ടീമിലെത്തിയതെന്നും  ക്യാപ്റ്റനായതെന്നുമാണ് ആരോപണം. കാര്യങ്ങള്‍ ഈ രീതിയിലാണെങ്കില്‍ ഇത് ലോക കപ്പിനെയും ബാധിക്കാം. 

Contact the author

National Desk

Recent Posts

Sports Desk 4 weeks ago
Cricket

എനിക്ക് ലഭിച്ച 'പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം' യഷ് ദയാലിനും അവകാശപ്പെട്ടത്- ഫാഫ് ഡുപ്ലെസി

More
More
National Desk 2 months ago
Cricket

കോഹ്ലിയെ ടി-ട്വന്റി ലോകകപ്പില്‍ നിന്നും വെട്ടാന്‍ ജയ് ഷാ; സമ്മതിക്കില്ലെന്ന് രോഹിത് ശര്‍മ്മ

More
More
Sports Desk 6 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 6 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 9 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 11 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More