നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധു ഗാര്‍ഹിക പീഡനത്തിന് ഇരയായെന്ന് പരാതി ലഭിച്ചിട്ടും പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചെന്ന ആരോപണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധായ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ സംഭവത്തില്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ കെ ബൈജുനാഥ് പറഞ്ഞു. ജൂണ്‍ മാസം കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. മര്‍ദ്ദനത്തിനിരയായ നവവധു വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. 

അതേസമയം, യുവതിയെ പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവ് പന്തീരാങ്കാവ് പന്നിയൂര്‍ക്കുളം സ്വദേശി രാഹുല്‍ പി ഗോപാലിന്റെ പേരില്‍ വധശ്രമത്തിന് കേസെടുത്തു. വധശ്രമത്തിനും സ്ത്രീധനപീഡനത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ നിലവില്‍ ഒളിവിലാണെന്നും തിരച്ചില്‍ നടക്കുന്നുണ്ടെന്നും പന്തീരാങ്കാവ് ഇന്‍സ്‌പെക്ടര്‍ എ എസ് സരിന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

പറവൂര്‍ സ്വദേശിയായ യുവതിയുമായി മെയ് അഞ്ചിനായിരുന്നു രാഹുലിന്റെ വിവാഹം. 12-ന് യുവതിയുടെ കുടുംബം കോഴിക്കോട്ടെ വീട്ടിലെത്തിയപ്പോഴാണ് ക്രൂരമര്‍ദ്ദനത്തിനിരയായ വിവരം ബന്ധുക്കള്‍ അറിയുന്നത്. കേബിള്‍ കഴുത്തില്‍ കുരുക്കി കൊല്ലാന്‍ ശ്രമിച്ചെന്ന മൊഴി പൊലീസ് രേഖപ്പെടുത്തിയില്ലെന്ന് കുടുംബം ആരോപിച്ചു. സംഭവം വിവാദമായതോടെയാണ് പൊലീസ് രാഹുലിനെതിരെ കേസെടുത്തത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 2 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 2 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 2 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 3 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More