'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

ചെന്നൈ: മുസ്ലീങ്ങള്‍ നുഴഞ്ഞുകയറ്റക്കാരാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. വിക്രമും പ്രകാശ് രാജും ഒന്നിച്ച് അഭിനയിച്ച അന്യന്‍ എന്ന തമിഴ് ചിത്രത്തിലെ ഒരു രംഗവും മോദിയുടെ പ്രസംഗങ്ങളും ചേര്‍ത്തുളള ഒരു വീഡിയോ പങ്കുവെച്ചാണ് പ്രകാശ് രാജിന്റെ പരിഹാസം. മോദിയുടെ സമീപകാലത്തെ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളെല്ലാം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

താന്‍ മുസ്ലീങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയിട്ടില്ലെന്നും ഹിന്ദു-മുസ്ലീം വേര്‍തിരിവ് കാണിക്കുന്ന ദിവസം തന്റെ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ന്യൂസ് 18-ന് നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം മോദി പറഞ്ഞിരുന്നു. 'മുസ്ലീമെന്നോ ഹിന്ദുവെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങനെ പറയുന്ന ദിവസം ഞാന്‍ പൊതുജീവിതത്തില്‍ തുടരാന്‍ അയോഗ്യനാകും. എല്ലാവരെയും തുല്യരായാണ് ഞാന്‍ കാണുന്നത്. എന്റെ വീട്ടിലും ഈദ് ആഘോഷിച്ചിരുന്നു. ഈദ് ദിവസം എന്റെ വീട്ടില്‍ ഭക്ഷണം ഉണ്ടാക്കാറില്ല. മുസ്ലീം വീടുകളില്‍ നിന്നാണ് ഭക്ഷണം കൊണ്ടുവന്നിരുന്നത്. അങ്ങനെയൊരു ലോകത്താണ് ഞാന്‍ വളര്‍ന്നത്. ഇന്നുപോലും എന്റെ ഒരുപാട് സുഹൃത്തുക്കള്‍ മുസ്ലീങ്ങളാണ്'- എന്നാണ് മോദി പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

നേരത്തെ പ്രധാനമന്ത്രി രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗമാണ് വിവാദമായത്. നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉളളവര്‍ക്കും നിങ്ങളുടെ സ്വത്ത് നല്‍കുന്നത് അംഗീകരിക്കാനാകുമോ? കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നിങ്ങളുടെ സ്വത്ത് ആ നുഴഞ്ഞുകയറ്റക്കാര്‍ക്ക് കൊടുക്കും എന്നൊക്കെയാണ് മോദി പറഞ്ഞത്. ഇത് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായതോടെയാണ് മോദി വിശദീകരണവുമായി രംഗത്തെത്തിയത്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More