ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 200 മുതല്‍ 220 വരെ സീറ്റുകളേ ലഭിക്കുകയുളളുവെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ പരകാര പ്രഭാകര്‍. എന്‍ഡിഎയ്ക്ക് 272 സീറ്റുകളില്‍ താഴെ മാത്രമേ നേടാന്‍ കഴിയുകയുളളുവെന്നും ഉത്തരേന്ത്യയില്‍ ബിജെപിക്ക് കുറഞ്ഞത് 80-95 സീറ്റെങ്കിലും നഷ്ടപ്പെടുമെന്നും പരകാല പ്രഭാകര്‍ പറഞ്ഞു. ദി വയറിന് വേണ്ടി കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

'ലോക്‌സഭയില്‍ കേവല  ഭൂരിപക്ഷത്തിന് വേണ്ടത് 272 സീറ്റാണ്. എന്നാല്‍ എന്‍ഡിഎയ്ക്ക് 272-ല്‍ താഴെ സീറ്റുകളേ നേടാന്‍ സാധിക്കുകയുളളു. ബിജെപിയുടെ സഖ്യകക്ഷികള്‍ക്ക് 35 മുതല്‍ 42 വരെ സീറ്റുകള്‍ ലഭിക്കും. ബിജെപിയും സഖ്യ കക്ഷികളും പരമാവധി സീറ്റുകള്‍ നേടിയാലും 262 എന്ന അംഗസംഖ്യയിലേക്ക് എത്താനേ കഴിയുകയുളളു. എന്‍ഡിഎയിലെ ഒരു പാര്‍ട്ടി പോലും ബിജെപിയുമായി ആശയപരമായി ചേര്‍ന്നുനില്‍ക്കുന്നവരല്ല. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ വന്നാല്‍ അവരില്‍ ചിലരെങ്കിലും സഖ്യം വിട്ടുപോകും. തെരഞ്ഞെടുപ്പ് ഫലം വന്ന് ജൂണ്‍ 5-ന് തന്നെ ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് പ്രതീക്ഷ'- പരകാല പ്രഭാകര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

ബിജെപി മോശം പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നതെങ്കില്‍ നരേന്ദ്രമോദിയുടെ ഭാവി എന്തായിരിക്കുമെന്ന ചോദ്യത്തിന്, ലോകചരിത്രത്തില്‍ എല്ലാ സ്വേച്ഛാധിപതികളും ശവപ്പെട്ടിയിലോ കൈവിലങ്ങുകളിലോ അവസാനിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചരിത്രപരമായ ഡാറ്റകളുടെയും രാജ്യത്തെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ജനങ്ങളുമായി സംവദിച്ചതിന്റെയും അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലേക്ക് എത്തിച്ചേര്‍ന്നതെന്നും പരകാല പ്രഭാകര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More