സുനില്‍ ഛേത്രി വിരമിക്കുന്നു; അവസാന മത്സരം കുവൈത്തിനെതിരെ

ഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലെ ഐതിഹാസിക താരം സുനില്‍ ഛേത്രി അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ജൂണ്‍ ആറിനു കൊല്‍ക്കത്തയില്‍ വെച്ച് നടക്കുന്ന കുവൈത്തിനെതിരെയുള്ള ലോകകപ്പ്‌ യോഗ്യതാ മത്സരത്തിനു ശേഷം വിരമിക്കുമെന്നാണ് പ്രഖ്യാപനം. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു താരത്തിന്‍റെ പ്രഖ്യാപനം. 

39-കാരനായ ഛേത്രി ആദ്യമായി അന്താരാഷ്‌ട്ര കളിക്കളത്തിലിറങ്ങുന്നത് 2005 ജൂണ്‍ 12-ന് പാക്കിസ്ഥാനെതിരെയുള്ള സൗഹൃദ മത്സരത്തിലായിരുന്നു. തന്‍റെ കന്നി മത്സരത്തില്‍ 65-ാം മിനിറ്റില്‍ ഛേത്രിയ്ക്ക് ഗോള്‍ നേടാനായി. തുടര്‍ന്ന് 19 വര്‍ഷം അദ്ദേഹം ഇന്ത്യന്‍ ജേഴ്സി അണിഞ്ഞു. അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരത്തില്‍ ഗോള്‍ നേട്ടത്തില്‍ മൂന്നാമനായ താരം 150 കളികളിലായി 94 ഗോളുകള്‍ നേടി. യൂറോപ്യൻ ലീഗുകളിൽ വരെ കളിക്കാൻ മികവുള്ള ഛേത്രിയുടെ കാലുകളില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഭദ്രമായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

ഇന്ത്യന്‍ ഫുട്ബോളിന്‍റെ നെടും തൂണായ ഛേത്രിയുടെ വിടവാങ്ങല്‍ ആരാധകരെ തീര്‍ച്ചയായും വേദനിപ്പിക്കും. നേപ്പാള്‍ വംശജരായ ഛേത്രിയുടെ മാതാപിതാക്കള്‍ ഫുട്ബോള്‍ താരങ്ങളായിരുന്നു. അച്‌ഛൻ ഇന്ത്യൻ ആർമിയില്‍ ടീമംഗം. അമ്മ നേപ്പാള്‍ വനിത ദേശീയ ടീം താരം. രാജ്യത്തിനകത്തും പുറത്തുമായി 9 ക്ലമ്പുകളില്‍ ഛേത്രിയ്ക്ക് കളിക്കാനായി. അമേരിക്കയിലെ മേജര്‍ ലീഗില്‍ അവസരം കിട്ടിയ മൂന്നാമത്തെ സൗത്ത് ഏഷ്യന്‍ താരമാണ് ഛേത്രി. 2011-ല്‍ അര്‍ജുന പുരസ്‌കാരവും 2019ല്‍ പദ്മശ്രീ ബഹുമതിയും ഛേത്രിയെ തേടിയെത്തി.

Contact the author

Sports Desk

Recent Posts

Sports Desk 4 weeks ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 4 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 5 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 9 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 10 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More