വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറ്റി ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അടിയന്തര റിപ്പോര്‍ട്ട് തേടി. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തിലാണ് നാലുവയസുകാരിക്ക് ശസ്ത്രക്രിയ പിഴവ് സംഭവിച്ചത്. കൈവിരലിന്റെ ശസ്ത്രക്രിയക്കായി എത്തിയ കുഞ്ഞിന്റെ നാവിനാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയത്. 

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. കയ്യിലെ ആറാം വിരല്‍ നീക്കം ചെയ്യാനാണ് നാലുവയസുകാരിയും കുടുംബവും മെഡിക്കല്‍ കോളേജിലെത്തിയത്. എന്നാല്‍ വിരലിനു പകരം നാവിലാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയത്. ഇന്ന് രാവിലെയാണ് കുട്ടിക്ക് ശസ്ത്രക്രിയ പറഞ്ഞിരുന്നത്. ഇതിനായി ഓപ്പറേഷന്‍ തിയറ്ററിലേക്ക് കയറ്റിയ കുഞ്ഞിനെ പുറത്തേക്കിറക്കിയപ്പോള്‍ ശസ്ത്രക്രിയയുടെ അടയാളമൊന്നും കണ്ടില്ല. നാവിനടിയില്‍ പഞ്ഞിവെച്ച നിലയ്ക്കാണ് കുഞ്ഞിനെ പുറത്തിറക്കിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

ശസ്ത്രക്രിയ നടത്തിയില്ലേ എന്ന് ബന്ധുക്കള്‍ ചോദിച്ചപ്പോള്‍ വായില്‍ നടത്തിയല്ലോ എന്നായിരുന്നു മറുപടി. നാവിലല്ല, കൈയ്ക്കാണ് ശസ്ത്രക്രിയ പറഞ്ഞതെന്ന് ബന്ധുക്കള്‍ അറിയിച്ചതോടെയാണ് ഡോക്ടര്‍മാര്‍ക്ക് അബദ്ധം മനസിലായത്. എന്നാല്‍ നാവിനു താഴെ കെട്ടുപോലെ ഉണ്ടായിരുന്നെന്നും അത് കണ്ടെത്തി ശസ്ത്രക്രിയ നടത്തുകയായിരുന്നെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. വീഴ്ച്ച ചൂണ്ടിക്കാട്ടിയതിനു പിന്നാലെ വിരലിനും ശസ്ത്രക്രിയ ചെയ്തു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 2 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 2 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 2 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 3 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More