കേരളത്തില്‍ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്താകെ 32 പേർ കൊവിഡ്–19 രോഗത്തിന്റെ ചികിത്സയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതോടെ ചികിൽസയിലുള്ളവരുടെ എണ്ണം 32 ആയി. ഇതിൽ 23 പേർക്കും സംസ്ഥാനത്തിനു പുറത്തുനിന്നാണ് രോഗബാധയുണ്ടായത്. 11 പേർ വിദേശത്തുനിന്നു വന്നവരാണ്. ചെന്നൈ – 6, മഹാരാഷ്ട്ര – 4, നിസാമുദീൻ – 2 എന്നിങ്ങനെയാണ് സംസ്ഥാനത്തിനു പുറത്തുനിന്നുള്ള രോഗബാധിതരുടെ എണ്ണം. ആർക്കും രോഗമുക്തിയില്ല.
സമ്പർക്കത്തിലൂടെ 9 പേർക്കും രോഗം ബാധിച്ചു. ഇതിൽ 6 പേർ വയനാട്ടിലാണ്. ചെന്നൈയിൽനിന്ന് വന്ന ഡ്രൈവറുടെ കുടുംബത്തിലെ മൂന്നു പേർ, സഹ ഡ്രൈവറുടെ മകൻ, സമ്പർക്കത്തിൽവന്ന മറ്റ് 2 പേർ എന്നിവർക്കാണ് രോഗം. വയനാടിന് പുറത്ത് സമ്പർക്കത്തിൽ രോഗബാധയുണ്ടായ മൂന്നു പേരും ഗൾഫിൽനിന്ന് വന്നവരുമായി അടുപ്പം പുലർത്തിയവരാണ്. ആകെ 524 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 32 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്.