14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

ആലപ്പുഴ: 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുടുംബ കോടതിയില്‍ വെച്ച് വേര്‍ പിരിഞ്ഞവര്‍ വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുന്നു. ആലപ്പുഴ സ്വദേശിയായ റിട്ട: നഴ്സിംഗ് അസിസ്റ്റന്റ്‌ സുബ്രഹ്മണ്യനും (58) അങ്കണവാടി ജീവനക്കാരിയായ കൃഷ്ണകുമാരിയുമാണ് (50) കുടുംബ കോടതി ജഡ്ജിയുടെയും അഭിഭാഷകരുടെയും പിന്തുണയോടെ, ഏക മകള്‍ അഹല്യയുടെ സുരക്ഷിത ഭാവിയെ ഓര്‍ത്ത് വീണ്ടും വിവാഹിതരാകാന്‍ തീരുമാനിച്ചത്. പുനര്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷയും കോടതിയില്‍ സമര്‍പ്പിച്ചു. 

2006 ഓഗസ്റ്റ്‌ 31നായിരുന്നു ഇരുവരുടെയും വിവാഹം. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മകള്‍ അഹല്യ ജനിച്ചു. ചെറിയ പ്രശ്നങ്ങളുടെ പേരിലുള്ള വഴക്ക് അവസാനം കോടതിയിലെത്തി. 2010 മാര്‍ച്ച് 29ന് നിയമപരമായി വേര്‍പിരിഞ്ഞു. അന്ന് കൃഷണകുമാരിയ്ക്ക് ഒന്നരലക്ഷം രൂപയും സ്വർണാഭരണങ്ങളും സുബ്രഹ്മണ്യന്‍ നല്‍കിയിരുന്നു. 

2020ല്‍ ഏക മകള്‍ക്ക് ജീവനാംശം ആവശ്യപ്പെട്ട് കൃഷണകുമാരി ആലപ്പുഴ കുടുംബ കോടതിയില്‍ ഹരജി നല്‍കി. പ്രതിമാസം 2,000 രൂപ നല്‍കാന്‍ കോടതി തീരുമാനിച്ചു. സുബ്രഹ്മണ്യന്‍ ഇതിനതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളിയ കോടതി പ്രശ്നം രമ്യമായി പരിഹരിക്കാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ കേസ് വീണ്ടും കുടുംബ കോടതിയിലെത്തി. തുടര്‍ന്ന് ജഡ്ജിയുടെയും അഭിഭാഷകരുടെയും ഇടപെടലോടെ രണ്ടുപേരും പുനര്‍ വിവാഹത്തെ പറ്റി ചിന്തിച്ചു. തിങ്കളാഴ്ച മുതല്‍ സുബ്രഹ്മണ്യനും കുടുംബവും കളർകോട് അഞ്ജലി ഓഡിറ്റോറിയത്തിനു സമീപത്തെ വാടകവീട്ടില്‍ താമസമാരംഭിക്കും. കൃഷ്ണകുമാരിക്കുവേണ്ടി സൂരജ് ആർ മൈനാഗപ്പള്ളിയും, സുബ്രഹ്മണ്യനു വേണ്ടി ആര്‍ രാജേന്ദ്രപ്രസാദ്, എസ് വിമി, ജി സുനിത എന്നീ അഭിഭാഷകരായിരുന്നു ഹാജരായത്‌. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 2 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 2 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 2 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 3 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More