ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വാര്‍ഷിക വരുമാനം ലഭിച്ച കായിക താരമാണ്  ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പ്രമുഖ ബിസിനസ്‌ മാഗസിനായ ഫോബ്സ് പുറത്തിറക്കിയ 2024 ലെ പട്ടികയിലാണ് ക്രിസ്റ്റിയാനോ ഒന്നാം സ്ഥാനത്തെത്തിയത്. ഇത് നാലാം തവണയാണ് ക്രിസ്റ്റിയാനോ ഫോബ്സ് പട്ടികയില്‍ ഒന്നാമതെത്തുന്നത്. 2023 ഫോബ്സ് പട്ടികയിലും ക്രിസ്റ്റിയാനോ തന്നെയായിരുന്നു ഒന്നാമന്‍. 

260 ദശലക്ഷം (2170 കോടി രൂപ) ഡോളറാണ് കഴിഞ്ഞ വര്‍ഷം 39കാരനായ താരത്തിന്‍റെ സമ്പാദ്യം. സൗദി ​പ്രോ ലീഗിലെ അൽ നസ്റിലേക്ക് പോയതാണ് താരത്തിന്റെ വരുമാനം ഉയര്‍ന്നത്. കളിയിലൂടെയുള്ള പ്രതിഫലം കൂടാതെ പരസ്യങ്ങളിലൂടെയുള്ള വരുമാനവും കണക്കാക്കും. അതേസമയം, അർജന്റീനയുടെ മെസ്സി ഈ പട്ടികള്‍ മൂന്നാം സ്ഥാനക്കാരനാണ്. 136 (542 കോടി രൂപ) ദശലക്ഷം ഡോളറാണ് മെസ്സിയുടെ സമ്പാദ്യം. സ്പാനിഷ് താരം ജോണ്‍ റഹം ആണ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരന്‍. 218 ദശലക്ഷം ഡോളര്‍ (1820 കോടി രൂപ) സമ്പാദ്യത്തോടെ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    


മറ്റ് പ്രമുഖ താരങ്ങളായ നെയ്മർ, കിലിയൻ എംബപ്പെ, ലെബ്രോൺ ജയിംസ്, ജിയാനിസ് എന്നീ താരങ്ങള്‍ പട്ടികയില്‍ ആദ്യ പത്തിനുള്ളില്‍ ഇടം പിടിച്ചു. 2016, 2017 വര്‍ഷങ്ങളിലും  ഫോബ്സ് പട്ടികയില്‍ ക്രിസ്റ്റിയാനോ ഒന്നാം സ്ഥാനത്തായിരുന്നു. 

Contact the author

Sports Desk

Recent Posts

Sports Desk 1 month ago
Football

സുനില്‍ ഛേത്രി വിരമിക്കുന്നു; അവസാന മത്സരം കുവൈത്തിനെതിരെ

More
More
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 4 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 5 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 9 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 10 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More