കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

ഡല്‍ഹി: ഡല്‍ഹി നോർത്ത് ഈസ്റ്റ് കോണ്‍ഗ്രസ്‌ സ്ഥാനാർത്ഥി കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം. റാലിക്കിടെ മാലയിടാനെന്ന വ്യാജേന അടുത്തെത്തിയവര്‍ മുഖത്തടിക്കുകയായിരുന്നു. എഎപിയുടെ വനിത കൗൺസിലർ ഛായ ഗൗരവ് ശർമ്മയോടും അക്രമി സംഘം മോശമായി പെരുമാറി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അക്രമത്തിനെതിരെ പോലീസില്‍ പരാതി നല്‍കി.

അക്രമിസംഘം കനയ്യ കുമാറിന്റെയും പ്രവര്‍ത്തകരുടെയും ദേഹത്ത് മഷി ഒഴിക്കുകയും മുഖത്തടിക്കുകയും ചെയ്തു. കൂടാതെ എഎപി കൗൺസിലർ ഛായ ശർമ്മയുടെ ഷാള്‍ പിടിച്ചെടുത്ത്, അവരുടെ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. കർതാർ നഗറിലെ എഎപി ഓഫീസിനടുത്താണ് സംഭവം നടന്നത്. സംഭവത്തിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    


അക്രമികളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, ആക്രമത്തിന്റെ ഉത്തരവാദിത്തം രണ്ട് പേര്‍ ഏറ്റെടുത്തു. കനയ്യ കുമാര്‍ രാജ്യത്തിനെതിരെയും ഇന്ത്യന്‍ സൈന്യത്തിനെതിരെയും സംസാരിച്ചതിനാലാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് പറഞ്ഞു. അതേസമയം, തന്‍റെ എതിര്‍ സ്ഥാനാർത്ഥി മനോജ് തിവാരിയാണ് ആക്രമത്തിന് പിന്നിലെന്ന് കനയ്യ കുമാര്‍ ആരോപിച്ചു. 

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More