"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

കൊല്‍ക്കത്ത: പൗരത്വനിയമം നടപ്പാക്കിയതിനെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി സര്‍ക്കാര്‍ രാജ്യത്ത് 14 പേര്‍ക്ക് പൗരത്വം നല്‍കിയത്, തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മാത്രമാണ്. പൗരത്വം നല്‍കിയവരെ വിദേശികളായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ ജയിലില്‍ തള്ളുമെന്നും മമത പറഞ്ഞു. ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മമതയുടെ ആരോപണങ്ങള്‍.

"സിഎഎയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പരസ്യങ്ങളെല്ലാം നുണയാണ്. പരസ്യങ്ങളില്‍ ഹിന്ദുക്കള്‍ക്കും, സിക്കുകാര്‍ക്കും അപേക്ഷിക്കാമെന്ന് പറയുന്നുണ്ട്. പക്ഷേ അതൊന്നും വിശ്വസിക്കരുത്. നിങ്ങളെല്ലാവരും ഇന്ത്യന്‍ പൗരന്മാരാണ്. സിഎഎക്ക് അപേക്ഷിക്കുന്നതോടെ നിങ്ങള്‍ വിദേശപൗരന്മാരായി മുദ്രകുത്തപ്പെടും. എല്ലാം ബിജെപിയുടെ നുണ കഥകള്‍ മാത്രമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സിഎഎക്ക് അപേക്ഷിച്ചവരെ ജയിലിലടക്കും" മമത ബാനർജി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    


അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാർത്ഥികൾക്ക് പൗരത്വം നല്‍കുന്നതാണ് സിഎഎ. 2019ലാണ് കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. എന്നാല്‍ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനാല്‍ സിഎഎ നടപ്പാക്കാന്‍ സാധിച്ചില്ല. സിഎഎ സര്‍ട്ടിഫിക്കറ്റിന്‍റെ ആദ്യ സെറ്റ് കഴിഞ്ഞ ബുധനാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിടുന്നത്. ബംഗാളില്‍ നിയമം നടപ്പാക്കില്ലെന്നും, ഇന്ത്യ സഖ്യം അധികാരത്തില്‍ വന്നാല്‍ സിഎഎ പിന്‍വലിക്കുമെന്നും മമത ബാനര്‍ജി പ്രഖ്യാപിച്ചു. 

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More