സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: വരുന്ന അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ മലയോര മേഘലയിലേക്ക് രാത്രി യാത്ര നിരോധനം ഏര്‍പ്പെടുത്തി.ജില്ലയില്‍ മെയ്‌ 19 മുതല്‍ 23 വരെ രാത്രി യാത്ര നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവ് ജില്ലാ കലക്ടറര്‍ പുറപ്പെടുവിച്ചു. 

മലപ്പുറത്ത് ഓറഞ്ച് അലര്‍ട്ടും, കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള എല്ലാ ജില്ലകളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. കൊല്ലം, എറണാകുളം തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നാളെയും മറ്റന്നാളും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ തന്നെ പല ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മഴ ശക്തിയായതിനെ തുടര്‍ന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ മാറ്റം വരുത്തുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    


ചൊവ്വാഴ്ച എവിടെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ ചിലപ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചേക്കാം. ശക്തമായ മഴക്കൊപ്പം കാറ്റിനും ഇടിമിന്നലിനും മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ക്ക് അതീവജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Contact the author

Web Desk

Recent Posts

Weather Desk 2 weeks ago
Weather

ഉത്തരേന്ത്യയില്‍ കടുത്ത ഉഷ്ണതരംഗം; ഒരാഴ്ച്ചക്കിടെ മരിച്ചത് നാല്‍പ്പതിലധികം പേര്‍

More
More
Web Desk 2 weeks ago
Weather

കേരളത്തില്‍ കാലവര്‍ഷം ഇന്നെത്തും ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

More
More
Web Desk 3 weeks ago
Weather

സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴയുടെ ശക്തി കുറയും

More
More
Web Desk 3 weeks ago
Weather

കനത്ത മഴ തുടരുന്നു ; സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

More
More
Web Desk 3 weeks ago
Weather

അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴ തുടരും

More
More
National Desk 4 weeks ago
Weather

തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു; തിരുപ്പൂരിൽ ഒഴുക്കില്‍പ്പെട്ട് നാലു പേരെ കാണാതായി

More
More