കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

കിര്‍ഘിസ്ഥാനില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശക്തമായ ആക്രമണം നടക്കുന്ന പശ്ചാത്തലത്തില്‍ താമസ സ്ഥലങ്ങളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി വിദേശകാര്യ മന്ത്രാലയം. അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 0555 710041 എന്ന ടോള്‍ ഫ്രീ നമ്പര്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ താമസ സ്ഥലങ്ങളില്‍ തന്നെ തുടരണമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. പാക്കിസ്ഥാനും സ്വന്തം വിദ്യാര്‍ത്ഥികള്‍ക്ക് സമാന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

മെയ് പതിമൂന്നിന് ബിഷ്കേക്കില്‍ ഒരുകൂട്ടം പ്രദേശവാസികളും വിദേശ വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. മൂന്ന് വിദേശികള്‍ ഉള്‍പ്പെടെ 28 പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പ്രദേശവാസികള്‍ റോഡുകള്‍ ബ്ലോക്ക് ചെയ്ത് വിദേശികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണം നടത്തുകയായിരുന്നു. കിര്‍ഘിസ്ഥാനിലെ സുരക്ഷാസേന നിരവധിപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശി- സ്വദേശി സംഘര്‍ഷം സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതാണ് കിര്‍ഘിസ്ഥാനിലാകെ പ്രതിഷേധമുയരാന്‍ കാരണം. യുവാക്കളടക്കം ആയിരക്കണക്കിനുപേരാണ് തെരുവിലിറങ്ങി കുടിയേറ്റ വിരുദ്ധ പ്രതിഷേധം നടത്തുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

ഉയര്‍ന്ന ഗുണനിലവാരമുളള മെഡിക്കല്‍ വിദ്യാഭ്യാസം സാമാന്യം കുറഞ്ഞ നിരക്കില്‍ നേടാമെന്നതാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികളെ കിര്‍ഘിസ്ഥാനിലേക്ക് ആകര്‍ഷിക്കുന്നത്. പതിനയ്യായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കിര്‍ഘിസ്ഥാനിലുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

Contact the author

International Desk

Recent Posts

International

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11-ന്

More
More
International

ഫലസ്തീനിലെ യുദ്ധം ഇനിയും 7 മാസം നീണ്ടുനില്‍ക്കുമെന്ന് ഇസ്രായേല്‍

More
More
International

റഫയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു

More
More
International

ലോകത്ത് ഏറ്റവും കൂടുതല്‍ കാലം എയര്‍ഹോസ്റ്റസായിരുന്ന ബെറ്റി നാഷ് അന്തരിച്ചു

More
More
International

10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചശേഷം പ്രതിയെ വിവാഹം കഴിപ്പിച്ച് ജഡ്ജി

More
More
International

മൗണ്ട്ബാറ്റന്‍ പ്രഭുവിനെ വധിച്ചത് താനാണെന്ന അവകാശവാദവുമായി മുന്‍ ഐറിഷ് കമാന്‍ഡര്‍

More
More