ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഇട്ടാവയില്‍ ഒരാള്‍ 8 വോട്ട് ചെയ്ത സംഭവത്തില്‍ നടപടി സ്വീകരിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കളളവോട്ട് നടന്ന ബൂത്തില്‍ റീപോളിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫാറൂഖാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രജ്പുതിനാണ് ഗ്രാമമുഖ്യന്റെ മകനായ രാജന്‍ സിംഗെന്ന യുവാവ് എട്ടുതവണ വോട്ട് ചെയ്തത്. വ്യത്യസ്ത പോളിംഗ് ബൂത്തുകളിലെത്തി വോട്ടുചെയ്യുന്നതിന്റെ സെല്‍ഫി വീഡിയോ യുവാവ് തന്നെയാണ് പുറത്തുവിട്ടത്. 

2 മിനിറ്റ് 20 സെക്കന്‍ഡ് ദൈര്‍ഘ്യമുളള സെല്‍ഫി വീഡിയോ ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഓരോ പോളിംഗ് ബൂത്തിലുമെത്തി വോട്ടിംഗ് മെഷീനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെ ബട്ടണ്‍ അമര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. ചില ബൂത്തുകളിലേക്ക് വസ്ത്രം മാറിയെത്തിയാണ് ഇയാള്‍ വോട്ടുചെയ്തത്. യുപിയിലെ തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും നേരത്തെ ആരോപണമുയര്‍ത്തിയിരുന്നു. അത് ശരിവയ്ക്കുന്നതാണ് ഈ സംഭവം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

വീഡിയോ വൈറലായതിനു പിന്നാലെ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് എസ്പിയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറക്കമുണരണമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് തെറ്റായി തോന്നുന്നുവെങ്കില്‍ കര്‍ശന നടപടിയെടുക്കണമെന്നും ബിജെപിയുടെ ബൂത്ത് കമ്മിറ്റി കൊളളസംഘമായി എന്നുമാണ് അഖിലേഷ് യാദവ് പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More