ഇറാന്‍ പ്രസിഡന്റും മന്ത്രിയും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാനും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പൂർണ്ണമായും കത്തിനശിച്ച ഹെലികോപ്റ്ററിൽ ആരും ജീവനോടെ അവശേഷിക്കാൻ സാധ്യതയില്ലെന്ന് ഇറാൻ റെഡ് ക്രസന്റ് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. അതിനുപിന്നാലെയാണ് മരണവാർത്ത പുറത്തുവന്നത്. പ്രസിഡന്റിനെയും വിദേശകാര്യ മന്ത്രിയേയും കൂടാതെ, ഇറാന്റെ ഭാഗമായ കിഴക്കൻ അസർബൈജാൻ പ്രവിശ്യയുടെ ഗവർണർ മാലിക് റഹ്‌മത്തി, കിഴക്കൻ അസർബൈജാനിലേക്കുളള ഇറാനിയൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുളള മുഹമ്മദ് അലി ആലു ഹാഷിം, ഹെലികോപ്റ്റർ പൈലറ്റ് എന്നിവരും കൊല്ലപ്പെട്ടു. 

അപകടം നടന്ന് 14 മണിക്കൂറോളം വൈകിയാണ് രക്ഷാപ്രവർത്തകർക്ക് സംഭവസ്ഥലത്ത് എത്തിച്ചേരാനായത്. പ്രതികൂല കാലാവസ്ഥയായിരുന്നു വെല്ലുവിളി. തുർക്കി സൈന്യത്തിന്റെ ആളില്ലാ വിമാനമാണ് അപകടസ്ഥലം കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥയായതിനാൽ ഹെലികോപ്റ്റർ മലയിടുക്കിൽ തട്ടിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഹെലികോപ്റ്റർ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അപകടസ്ഥലത്തു നിന്നുളള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

കിഴക്കൻ അസർബൈജാനിലെ ജോഫയിൽ ഞായറാഴ്ച്ചയാണ് ഹെലികോപ്റ്റർ അപകടമുണ്ടായത്. അതിർത്തിയിലെ അറസ് നദിയിൽ നിർമ്മിച്ച രണ്ട് അണക്കെട്ടുകൾ ഉദ്ഘാടനം ചെയ്തശേഷം തബ്രീസ് പട്ടണത്തിലേക്ക് മടങ്ങുകയായിരുന്നു പ്രസിഡന്റും സംഘവും. മൂന്ന് ഹെലികോപ്റ്ററുകളിലായായിരുന്നു യാത്ര. ഇതിൽ രണ്ട് ഹെലികോപ്റ്ററുകളും സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു. 2021 ജൂണിലാണ് ഇബ്രാഹിം റെയ്‌സി ഇറാൻ പ്രസിഡന്റായി അധികാരമേറ്റത്. ഇറാൻ പരമോന്നത നേതാവ് ആയത്തുളള ഖൊമെയ്‌നിയുടെ പിൻഗാമിയായി പരിഗണിക്കപ്പെട്ട നേതാവ് കൂടിയായിരുന്നു അദ്ദേഹം

Contact the author

International Desk

Recent Posts

International

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11-ന്

More
More
International

ഫലസ്തീനിലെ യുദ്ധം ഇനിയും 7 മാസം നീണ്ടുനില്‍ക്കുമെന്ന് ഇസ്രായേല്‍

More
More
International

റഫയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു

More
More
International

ലോകത്ത് ഏറ്റവും കൂടുതല്‍ കാലം എയര്‍ഹോസ്റ്റസായിരുന്ന ബെറ്റി നാഷ് അന്തരിച്ചു

More
More
International

10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചശേഷം പ്രതിയെ വിവാഹം കഴിപ്പിച്ച് ജഡ്ജി

More
More
International

മൗണ്ട്ബാറ്റന്‍ പ്രഭുവിനെ വധിച്ചത് താനാണെന്ന അവകാശവാദവുമായി മുന്‍ ഐറിഷ് കമാന്‍ഡര്‍

More
More