കനത്ത മഴ തുടരുന്നു ; സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂന മര്‍ദ്ദമാണ് മഴക്ക് കാരണം. ഇത് വരും മണിക്കൂറുകളില്‍ തീവ്ര ന്യൂനമർദ്ദമായി നാളെയോടെ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. 

ഇത്തരം കാലാവസ്ഥ വ്യതിയാനങ്ങളുള്ളതിനാല്‍ ചില സ്ഥലങ്ങളില്‍ കുറഞ്ഞ സമയത്തിൽ കൂടുതല്‍ മഴ ലഭിച്ചേക്കാം. അതുകൊണ്ട് അപകട സാധ്യത വളരെ കൂടുതലാണ്. ഒരുപക്ഷേ മിന്നല്‍ പ്രളയവും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകളും സൃഷ്ടിച്ചേക്കാം. തുടര്‍ച്ചയായുള്ള ശക്തമായ മഴ മൂലം മലയോരമേഖലകളില്‍ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

കേരള തീരത്ത് കടലേറ്റ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. സംസ്ഥാനത്ത് ഇന്നലെ പെയ്ത മഴയില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. കേരളത്തില്‍ ശക്തമായ മഴക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അപകട സാധ്യത കണ്ടാല്‍ മാറി താമസിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് 8 ക്യാമ്പുകളിലായി 223 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Weather Desk 2 weeks ago
Weather

ഉത്തരേന്ത്യയില്‍ കടുത്ത ഉഷ്ണതരംഗം; ഒരാഴ്ച്ചക്കിടെ മരിച്ചത് നാല്‍പ്പതിലധികം പേര്‍

More
More
Web Desk 2 weeks ago
Weather

കേരളത്തില്‍ കാലവര്‍ഷം ഇന്നെത്തും ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

More
More
Web Desk 3 weeks ago
Weather

സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴയുടെ ശക്തി കുറയും

More
More
Web Desk 3 weeks ago
Weather

അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴ തുടരും

More
More
National Desk 4 weeks ago
Weather

തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു; തിരുപ്പൂരിൽ ഒഴുക്കില്‍പ്പെട്ട് നാലു പേരെ കാണാതായി

More
More
Web Desk 4 weeks ago
Weather

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

More
More