ഡല്‍ഹി: സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേങ്ങള്‍ കൂടി പരിഗണിച്ച് തികച്ചും പുതിയ രൂപത്തിലാകും ലോക്ക് ഡൌണ്‍ നാലാം ഘട്ടം നടപ്പിലാക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോക്ക് ഡൌണ്‍ നാലാം ഘട്ടം ഉറപ്പുനല്‍കിയ പ്രധാനമന്ത്രി അതിന്റെ രൂപം ഏതു നിലയിലായിരിക്കുമെന്ന കൃത്യം സൂചന നല്‍കിയില്ല.
ഈ മാസം 17നാണ് ലോക്ക് ഡൌണ്‍ മൂന്നാം ഘട്ടം അവസാനിക്കുക. തുടര്‍ന്നാരംഭിക്കുന്ന നാലാം ഘട്ടത്തിന്റെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. രാജ്യത്തിന്റെ ഉത്പാദന മേഖലകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ എങ്ങനെ നാലാം ഘട്ടം നടപ്പിലാക്കാം എന്നതരത്തിലുള്ള ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട സാമ്പത്തിക വിദഗ്ദര്‍ക്കിടയില്‍ സജീവമാണ്.
പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്ന ആവശ്യമാണ് കൂടുതല്‍ സംസ്ഥാനങ്ങളും മുന്നോട്ടു വെച്ചത്. എന്നാല്‍ ആറു സംസ്ഥാനങ്ങള്‍ ലോക്ക് ഡൌണ്‍ നീട്ടണമെന്ന ആവാശ്യം ഉന്നയിച്ചിട്ടുണ്ട്.