ജനീവ: കൊറോണ വൈറസിനെതിരായ വാക്സിനുകളുടെ പരീക്ഷണം ത്വരിതഗതിയില്‍ നടക്കുകയാണെന്നും ഏകദേശം നാലഞ്ച് വാക്സിനുകള്‍ മികച്ച ഫലമാണ് കാണിക്കുന്നതെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ ടെദ്രോസ് അധാനം ഗബ്രെസിയസ് പറഞ്ഞു. മികച്ച ഫലം കാണിക്കുന്ന വാക്സിനുകളിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വിദഗ്ദരും ഉപദേഷ്ടാക്കളും പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ലോകാരോഗ്യ സംഘടനാ തലവന്‍.
ഗവേഷണ പരീക്ഷണങ്ങള്‍ക്ക് കൂടുതല്‍ പണം ലഭിക്കുകയാണെങ്കില്‍ വാക്സിന് കണ്ടെത്തുന്ന ശ്രമങ്ങള്‍ ത്വരിതപ്പെടുത്താന്‍ സാധിക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി. പരീക്ഷണഘട്ടം കഴിഞു വികസിപ്പിച്ചെടുക്കുന്ന വാക്സിന് ലോകമെമ്പാടുമെത്തിക്കാന്‍ ഡബ്ല്യു.എച്ച്.ഒ മുന്‍കയ്യെടുക്കുമെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ ടെദ്രോസ് അധാനം ഗബ്രെസിയസ് വ്യക്തമാക്കി.