ദോഹ: ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട് പ്രവാസി സേവനങ്ങള്‍ക്കായുള്ള പുതിയ ഓണ്‍ലൈന്‍ സംവിധാനം ഖത്തറില്‍ നിലവില്‍ വന്നു. ഇത് പ്രകാരം പുതിയ രജിസ്ട്രഷന് ഇനി ഈ ഐ ഡി വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
http://indianembassyqatar.gov.in/getappointment എന്ന ലിങ്കുവഴിയാണ് പുതിയ രാജിസ്ട്രേഷനുകള് നടത്തേണ്ടത്. എന്നാല്‍ ഈ മാസം (മേയ്) 31വരെ അപ്പോയിന്റ്മെന്റ് എടുത്തവര്‍ക്ക് നേരത്തെ നിശ്ചയിച്ചത് പ്രകാരമുള്ള സേവനം ലഭ്യമാകുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു. തുടര്‍ സേവനങ്ങള്‍ പുതുതായി ലഭിക്കെണ്ടാവര് പുതിയ ലിങ്ക് വഴി രാജിസ്ട്രേഷനുകള് നടത്തണമെന്ന് അധികൃതര്‍ വ്യക്തമാക്കി.