രാജ്യത്ത് കൊവിഡ് ബാധിതർ 78000 കടന്നു

ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു. ഇതുവരെ 78,003 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,722 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 134 പേര്‍ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 49219 ആണ്. 26235 പേർ രോഗമുക്തി നേടി. 

ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് മഹാരാഷ്ട്രയിലാണ്- 921 പേര്‍. ഗുജറാത്തില്‍ 537 പേരും രോഗം ബാധിച്ചു മരിച്ചു. ഗുജറാത്തിലും തമിഴ്‌നാട്ടിലും കൊവിഡ് ബാധിതർ 9000 കടന്നു. കൊവിഡ് മുക്തമായിരുന്ന ഗോവയിൽ ഏഴ് പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിൽ കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. നാല്പത്തിയാറുപേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 509 പോസിറ്റീവ് കേസുകളും മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. 9227 കൊവിഡ് ബാധിതരിൽ 5262 പേരും ചെന്നൈയിലാണ്. കോയമ്പേട് മാർക്കറ്റിലെ വ്യാപാരികൾ നിർദേശങ്ങൾ അനുസരിച്ചില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി കുറ്റപ്പെടുത്തി. ഡൽഹിയിൽ ആകെ കൊവിഡ് കേസുകൾ 7998ഉം മരണം 106ഉം ആയി ഉയർന്നു.

Contact the author

News Desk

Recent Posts

Web Desk 10 months ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 1 year ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 1 year ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 1 year ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 1 year ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More