പിരിച്ചു വിടരുത്, കൂട്ടായി മറികടക്കാം - ഐടി തൊഴിലാളി സംഘടന

തിരുവനന്തപുരം: കൊവിഡ്-19 പ്രതിസന്ധി കാലത്ത് ജീവനക്കാരെ പിരിച്ചു വിടുന്ന നടപടികളിലേക്ക് നീങ്ങരുതെന്ന് ഐടി തൊഴിലാളികളുടെ സാംസ്കാരിക ഫോറമായ പ്രതിദ്ധ്വനി കംമ്പനികളോട് അഭ്യര്‍ഥിച്ചു. ഏതു തരത്തിലുള്ള പ്രതിസന്ധികളും നമുക്ക് കൂട്ടായി നേരിടാം. പ്രതിസന്ധി പരിഹരിക്കുന്നതിലേക്ക് സാധ്യമായ പോംവഴികള്‍ ആലോചിക്കാം - സംഘടന കമ്പനികളോട് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

യാതൊരു തരത്തിലുള്ള തൊഴില്‍ സുരക്ഷ്യവുമില്ലാത്ത ഐടി മേഖലയിലെ തൊഴില്‍ വിഭാഗത്തില്‍ ഏറ്റവും കുറഞ്ഞത്‌ 30 ശതമാനം പേരുടെയെങ്കിലും ജോലി നഷ്ട്ടപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. മാസവരുമാനത്തിന്റെ വലിയൊരു പങ്ക് ബാങ്ക് അടവുകളിലേക്ക് പോകുന്ന ഈ മേഖലയിലെ ജീവനക്കാര്‍ക്ക് ഇത് താങ്ങാനാവില്ല.

പല കമ്പനികളും കരാര്‍ ജോലി കഴിഞ്ഞു വരുന്നവരെ പിരിച്ചു വിടുകയാണ്. കൊവിഡ് പ്രതിസന്ധിയില്‍ പെട്ടുഴലുന്ന ജീവനക്കാരില്‍ പലര്‍ക്കും അര്‍ഹതപ്പെട്ട അലവന്‍സ് നല്‍കാന്‍ പോലും പല കമ്പനികളും തയ്യാറാകുന്നില്ല. ഐടി പാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക് എന്നിവിടങ്ങളിലുള്ള പല കമ്പനികളും ജീവനക്കാരെ പിരിച്ചു വിടാന്‍ നീക്കം നടത്തുകയാണ്. ഈ സാഹചര്യത്തില്‍ ഈ മേഖലയിലുണ്ടായ ആത്മഹത്യകള്‍ ചൂണ്ടിക്കാട്ടിയാണ്  ഐ ടി തൊഴിലാകളുടെ സാംസ്കാരിക ഫോറമായ പ്രതിദ്ധ്വനി പ്രസ്താവന ഇറക്കിയിരിക്കുന്നത്.

Contact the author

web Desk

Recent Posts

Web Desk 1 week ago
Coronavirus

സംസ്ഥാനത്ത് പുതുതായി 11,079 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 2 weeks ago
Coronavirus

സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 3 weeks ago
Coronavirus

ഇന്ന് 15, 951 പേര്‍ക്ക് കൊവിഡ് ബാധ; 17,658 പേര്‍ക്ക് രോഗമുക്തി

More
More
News Desk 3 weeks ago
Coronavirus

ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് കഴിക്കാം; ഇന്നുമുതലുള്ള പുതിയ ഇളവുകള്‍ ഇങ്ങനെ

More
More
News Desk 1 month ago
Coronavirus

കൊവിഷീൽഡ് വാക്സീന്‍ എടുത്താലും ക്വാറന്റീൻ, ബ്രിട്ടനെതിരെ ഇന്ത്യ

More
More
Web Desk 1 month ago
Coronavirus

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനം പേര്‍ക്ക് കേരളം വാക്സിന്‍ നല്‍കി

More
More