തൊഴില്‍ നിയമങ്ങള്‍ മരവിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി: കൊവിഡ് രാജ്യത്തെ സമ്പത്തിക മേഖലയിലുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാനെന്ന പേരില്‍ തൊഴില്‍ നിയമങ്ങള്‍ മരവിപ്പിക്കാനുള്ള കേന്ദ്ര  സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ദല്‍ഹി ഏകെജി സെന്ററിനു മുന്‍പില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

എട്ടോളം പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ അഖിലേന്ത്യാ സെക്രട്ടറി ഡി.രാജ, എല്‍ജെഡി ജനറല്‍ സെക്രട്ടറി ശരത് യാദവ്, സിപിഐഎംഎല്‍ ലിബറെഷന്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ആര്‍ജെഡി നേതാവ് മനോജ്‌ ഝാ, തുടങ്ങിയവര്‍ പങ്കെടുത്തു.

തൊഴില്‍ സമയം 8 മണിക്കൂറില്‍ നിന്ന് 12 മണിക്കൂര്‍ ആക്കി വര്‍ദ്ധിപ്പില്‍, വേതനം വെട്ടിക്കുറക്കുക, സ്പെഷല്‍ അലവന്‍സുകള്‍ ഇല്ലാതാക്കല്‍ തുടങ്ങി തൊഴിലാളികള്‍ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ ആണ് സര്‍ക്കാര്‍ എടുത്തുകളയുന്നത്. ഓഡിഷയടക്കമുള്ള സംസ്ഥാനങ്ങള്‍ ഇത് നടപ്പിലാക്കി കഴിഞ്ഞു. ഇതിനെതിരെയാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പ്രതീകാത്മകമായ രീതിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More