ബസ് ഓടിക്കണമെങ്കിൽ ഉടമകളുടെ ഡിമാന്റ് ഇതാണ്

 പൊതു​ഗതാ​ഗത സംവിധാനം  പുനരാരംഭിക്കുമ്പോൾ ബസ് ചാർജ് മിനിമം 20 രൂപയാക്കമമെന്ന് ബസ് ഉടമകൾ. കിലോമീറ്ററിന് 68 പൈസയുള്ളത് 2 രൂപയാക്കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സമൂഹ്യ അകലം പാലിച്ച് യാത്രക്കാരെ ബസിൽ കയറ്റുമ്പോൾ ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിനുള്ള നിർദ്ദേശങ്ങളാണ് ബസ് ഉടമകൾ സർക്കാറിന് മുന്നിൽ വെച്ചിട്ടുള്ളത്.സാമൂഹ്യ അകലം പാലിച്ച് ഒരു ബസിൽ 25 യാത്രക്കാരെ മാത്രം അനുവദിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

വിദ്യാർത്ഥികൾക്ക് ചാർജിൽ ഇളവ് നൽകരുതെന്നും എല്ലാ സൗജന്യയാത്രകളും ഒഴിവാക്കണമെന്നും ബസ് ഉടമകൾ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡീസലിന്റെ നികുതി ഒഴിവാക്കുക അല്ലെങ്കിൽ സബ്സിഡി ഒഴിവാക്കുക എന്നീ നിർദ്ദേശങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്. തുടർന്നും റോഡ് ടാക്സ് ഇളവ് അനുവദിക്കണമെന്നും അവശ്യപ്പെട്ടിട്ടുണ്ട്. ഇൻഷൂറൻസ് ഇളവ് അനുവദിക്കാൻ സർക്കാർ ഇടപെടണമെന്നും ഉടമകളുടെ സംഘടന ആവശ്യപ്പെട്ടു. ​കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പാക്കേജിൽ ബസ് ഉടകമളെ ഉൾപ്പെടുത്തി ഈടില്ലാത്ത, പലിശ രഹിത വായ്പ അനുവദിക്കണമെന്ന ആവശ്യവും ഇവർ ഉന്നയിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More