നൂറുകോടി ചിലവിട്ട് ‘ഏഷ്യന്‍ ടൈഗര്‍’; മലയാളമുള്‍പ്പെടെ അഞ്ചുഭാഷകളില്‍ റിലീസ്

കൊച്ചി: സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യന്‍ ഇന്‍ഡിപെന്‍റെന്‍സ് ലീഗ് സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത നായര്‍സാന്‍ എന്ന എ.എം. നായരെകുറിച്ചുള്ള സിനിമയാണ് ’ഏഷ്യന്‍ ടൈഗര്‍’. 100 കോടി രൂപ ചിലവിട്ട് നിര്‍മ്മിക്കുന്ന സിനിമ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, ജാപ്പനീസ് എന്നീ അഞ്ചു ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ഷമീര്‍ നാസര്‍ പറഞ്ഞു.

നായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തമിഴ് താരങ്ങളായ വിക്രം, സൂര്യ എന്നിവരെയാണ് പരിഗണിക്കുന്നത് എന്ന് ഷമീര്‍ നാസര്‍ പറഞ്ഞു. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ താരങ്ങളുടെ ഡേറ്റുകൂടി നോക്കിയായിരിക്കും ഷൂട്ടിങ്ങിന്‍റെ തീയ്യതി നിശ്ച്ച്ചയിക്കുകയെന്ന് സംവിധായകന്‍ കൊച്ചിയില്‍ വര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ താരങ്ങളോടൊപ്പം ജാപ്പനീസ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അന്തര്‍ദ്ദേശീയതലത്തില്‍ മികച്ച സാങ്കേതിക പ്രവര്‍ത്തകരും ചിത്രവുമായി സഹകരിക്കും.

ജീവിതത്തിലെ വലിയൊരു കാലയളവ് ജപ്പാനില്‍ ചിലവഴിച്ച നായര്‍സാന്‍ പലനിലയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് സംഭാവന നല്‍കിയ ആളാണ്. ഐഐഎല്‍ സ്ഥാപിക്കാന്‍ റാഷ്ബിഹാരി ബോസിന് ജപ്പാനില്‍ സഹായം നല്കിയതും നായര്‍സാന്‍ ആയിരുന്നു. അദ്ദേഹത്തിന്‍റെ ചരിത്രം പുതു തലമുറയില്‍ എത്തിക്കുക എന്നതാണ് സിനിമയുടെ പരമമായ ഉദ്ദേശമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. നായര്‍സാന്‍ എന്ന എ.എം. നായരുടെ ജീവചരിത്രം രചിച്ച രാം കമല്‍ ആണ്‌ സിനിമയ്ക്കുവേണ്ടി കഥ എഴുതിയത്. തിരക്കഥ എസ്‌.എന്‍. രഞ്ജിതും ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ജിത്തു ദാമോദറുമാണ്.

Contact the author

Entertainment Desk

Recent Posts

Web Desk 1 year ago
Cinema

ജയസൂര്യയുടെ കത്തനാര്‍; ചിത്രീകരണത്തിനായി ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിംഗ്ഫ്ലോര്‍

More
More
Web Desk 1 year ago
Cinema

ക്രിസ്റ്റഫറില്‍ മമ്മൂട്ടിക്കൊപ്പം അമലാ പോള്‍; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

More
More
Cinema

ആക്ഷന്‍ രംഗങ്ങളുമായി പത്താന്‍ ടീസര്‍; കിംഗ് ഖാന്‍ പഴയ ട്രാക്കിലേക്കെന്ന് ആരാധകര്‍

More
More
Cinema

'ഗോള്‍ഡ്‌' ഡിലീറ്റായിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത - ലിസ്റ്റിന്‍ സ്റ്റീഫന്‍

More
More
Web Desk 1 year ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More