കൊവിഡ് നിരക്ക് വര്‍ദ്ധന: ന്യുയോര്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ക്ക് വഴിമാറുന്നു

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,715 പേരാണ് കോവിഡ്-19 മൂലം മരണമടഞ്ഞത്. ഇതോടെ രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 86,912  ആയി. രാജ്യത്ത് ആകെ 14,57,593 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 3,18,027 പേര്‍ സുഖം പ്രാപിച്ചു.

ന്യൂയോര്‍ക്കില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍  136 മരണം 

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 27,426  ആയി.3,53,096 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

9,946 പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 1,44,0 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

3,048 പേര്‍ മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 74,785 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

49,582 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 4,787 പേര്‍ മരണപ്പെട്ടു.ഫ്ലോറിഡ -1,876, മസ്സാച്ചുസെറ്റ്സ് 5,482, ലൂസിയാന -2,417, ഇല്ലിനോയിസ് -3,928, ജോര്‍ജ്ജിയ -1,544 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്.

തലസ്ഥാനമായ വാഷിംഗ്‌ടണില്‍ മരണ-രോഗീ നിരക്ക് രാജ്യത്തെ മറ്റു നഗരങ്ങളുമായി താരതമ്യം ഇല്ലാത്ത വിധം കുറവാണ്. ഇതുവരെ 18,660 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇവിടെ ഇതിനകം 993 പേരാണ് മരണപ്പെട്ടത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More