ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകള്‍ സ്വീകരിക്കാന്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തയ്യാറാകുന്നില്ല: കേന്ദ്രം

ശ്രമിക് സ്‌പെഷ്യൽ ട്രെയിന്‍ സര്‍വീസുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ വാക്പോര് തുടരുന്നു. പശ്ചിമ ബംഗാൾ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ തുടങ്ങിയ പ്രതിപക്ഷം ഭരിക്കുന്ന, സംസ്ഥാനങ്ങള്‍ ട്രെയിനുകൾ സ്വീകരിക്കാൻ അനുമതി നൽകുന്നില്ലെന്നും ഇത്തരം സംസ്ഥാനങ്ങളിൽ നിന്ന് ശക്തമായ എതിർപ്പ് നേരിടുകയാണെന്നും റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ആരോപിച്ചു. 

'ഇന്ത്യയിലുടനീളമുള്ള 30-50 ലക്ഷത്തോളം ബംഗാളി കുടിയേറ്റ തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്ന് കണക്കുകൾ നൽകിയിട്ടുണ്ട്, എന്നാല്‍ ഒറ്റപ്പെട്ടുപോയ ആളുകളെ തിരിച്ചുകൊണ്ടുപോകാന്‍ സംസ്ഥാനം വേണ്ടത്ര വേഗത്തില്‍ പ്രവര്‍ത്തിക്കുന്നില്ല' എന്നാണ് പശ്ചിമ ബംഗാളിനെ ലക്ഷ്യമിട്ട് ഗോയൽ പറഞ്ഞത്.

പശ്ചിമ ബംഗാളിലേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് 105 ട്രെയിനുകളുടെ താൽക്കാലിക ഷെഡ്യൂൾ തയ്യാറാക്കിയിട്ടുണ്ടെന്ന് മമത കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതായത് അടുത്ത ഒരു മാസത്തേക്ക് എല്ലാ ദിവസവും നാലഞ്ചു ട്രെയിനുകൾ ബംഗാളില്‍ എത്തുമെന്ന് വ്യക്തം. 1,200 ശ്രമിക് സ്‌പെഷല്‍ ട്രെയിനുകള്‍ തയ്യാറാണെന്നും ദിവസവും 300 ട്രെയിനുകൾ ഓടിക്കാന്‍ റെയില്‍വേക്ക് കഴിയുമെന്നും ഗോയല്‍ വ്യക്തമാക്കി. എന്നാല്‍ അതിന് ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങള്‍കൂടെ മനസ്സുവെയ്ക്കണം എന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.

Contact the author

National Desk

Recent Posts

National Desk 20 hours ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 23 hours ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More
National Desk 1 day ago
National

വിദ്വേഷ പ്രസംഗം; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും

More
More
National Desk 1 day ago
National

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും- പി ചിദംബരം

More
More
National Desk 1 day ago
National

മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീപോളിംഗ് ഏപ്രില്‍ 22-ന്

More
More