രാജ്യത്ത് കൊവിഡ് കേസുകള്‍ 85,000; എണ്ണത്തിൽ ചൈനയെ മറികടന്നു

രാജ്യത്തെ ആശങ്കയിലാക്കി കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 85,940 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത്  3970 പേരില്‍ രോഗം സ്ഥിരീകരിച്ചു. 103 പേര്‍ മരിച്ചു. 53,035 പേരാണ് ചികിത്സയിലുള്ളത്. 30,153 പേര്‍ രോഗമുക്തരായി.

തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ 10,108 ആയി. 24 മണിക്കൂറിനിടെ 434 കേസുകളും അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയില്‍ മാത്രം 309 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ പോസിറ്റീവ് കേസുകള്‍ പതിനായിരത്തിലേക്ക് അടുക്കുകയാണ്. മഹാരാഷ്ട്രയില്‍ 21,467 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അവിടെ ഇന്നലെ 1567 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. മുംബൈയില്‍ മാത്രം 17,000 കൊവിഡ്‌ രോഗികളുണ്ട്. രാജസ്ഥാനില്‍ 213 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകള്‍ 4747 ആയി. കര്‍ണാടകയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു.

ആഗോളതലത്തിൽ 44 ലക്ഷത്തിലധികം ആളുകളെയാണ് നോവൽ കൊറോണ വൈറസ് ബാധിച്ചത്. ഇതിൽ മൂന്നിലൊന്ന് കേസുകളും യുഎസിലാണ്. മൂന്നുലക്ഷം പേരാണ് കൊറോണ വൈറസ് ബാധിച്ച് ഇതുവരെ മരിച്ചത്. റഷ്യ, യുകെ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് തൊട്ടു പിന്നിൽ.

Contact the author

National Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More