തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് -3, പാലക്കാട് -2, മലപ്പുറം - 2, തൃശ്ശൂര്‍ - 4 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 7 പേര് വിദേശത്തു നിന്നെത്തിയവരും 2 പേര് മഹാരാഷ്ട്രയില്‍ നിന്നെത്തിയവരും 2 പേര് തമിഴ്നാട്ടില്‍ നിന്നെത്തിയവരുമാണ്. രണ്ടു പേര് ഇന്ന് രോഗവിമുക്തി നേടി. ഇതോടെ കൊവിഡ്-19 ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 87 ആയി.
വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി ഇതുവരെ 55,045 പേരാണ് കേരളത്തിലെത്തിയത്. ഇപ്പോള്‍ 56,981 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ .619 പേരാണ് ആശുപത്രിയിലുള്ളത്. ഇന്ന് മാത്രം.182 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.