സ്വകാര്യവത്കരണത്തിന് ഊന്നല്‍ നല്‍കികൊണ്ട് ധനകാര്യമന്ത്രിയുടെ 4-ാം ഘട്ട വിശദീകരണം

ഡല്‍ഹി: രാജ്യത്തെ പ്രതിരോധം, ഊര്‍ജ്ജം തുടങ്ങിയ തന്ത്ര പ്രധാന മേഖലകളില്‍ സ്വകാര്യ നിക്ഷേപത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ സാമ്പത്തിക പാക്കേജിന്റെ നാലാം ഘട്ട വിശദീകരണം ഇന്ന് നടത്തി. രാജ്യത്തെ നിക്ഷേപ സൌഹൃദ രാജ്യം എന്ന നിലയില്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ധനകാര്യ മന്ത്രി ആമുഖമായി പറഞ്ഞു. അതിനായാണ് ഘടനാപരമായ മാറ്റങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നത്. 

പ്രതിരോധ മേഖലയിലെ സ്വകാര്യ വിദേശ നിക്ഷേപം 74 ശതമാനമാക്കി ഉയര്‍ത്തി. ആയുധ നിര്‍മ്മാണത്തില്‍ സ്വകാര്യ സംരഭകരെ പ്രോത്സാഹിപ്പിക്കും. ഇന്ത്യന്‍ കമ്പനികള്‍ക്ക് മുന്‍ഗണന നല്‍കും. പ്രതിരോധ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ വിദേശ കമ്പനികള്‍ക്ക് അനുമതി നല്‍കും. 

ആണവോര്‍ജജം മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ ആണവോര്‍ജ മേഖലയില്‍ സ്വകാരി നിക്ഷേപം കൊണ്ടുവരും.

ബഹിരാകാശ ദൌത്യം ബഹിരാകാശ ദൌത്യങ്ങളില്‍ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം അനുവദിക്കും.

വിമാനത്താവളം  ആറു വിമാനത്താവളങ്ങള്‍കൂടി സ്വകാര്യവല്ക്കരിക്കും. 13,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം 12 വിമാനത്താവളങ്ങളില്‍ നടത്തും.

ധാതു, കല്‍ക്കരി മേഖലകളില്‍ സ്വകാര്യ പങ്കാളിത്തം. എല്ലാ നിക്ഷേപങ്ങളും അതിവേഗ റൂട്ടില്‍ കൊണ്ടുവരാന്‍ നായ സമീപനങ്ങളില്‍ പരിഷ്കരണം നടത്തുമെന്നും കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.


Contact the author

Web desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More