കൊവിഡിനിടെ കിംവദന്തികള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ച ബിജെപി എം.പിക്ക് താക്കീതുമായി ഡല്‍ഹി പൊലീസ്

കൊവിഡിന്‍റെ മറവില്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കാന്‍ ശ്രമിച്ച ബിജെപി എം.പിക്ക് മറുപടിയുമായി ഡല്‍ഹി പൊലീസ് രംഗത്ത്. മുസ്‌ലിം പള്ളിയിലെ നമസ്‌കാരത്തിന്റെ വീഡിയോ എടുത്ത് അത് കൊവിഡ് കാലത്തേതാണെന്നു പറഞ്ഞായിരുന്നു വെസ്റ്റ് ഡല്‍ഹി എം.പി പര്‍വേശ് സാഹിബ് ട്വീറ്റ് ചെയ്തത്. ഉടന്‍തന്നെ ഇത്തരം കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കും മുമ്പ് വസ്തുതയാണോ എന്ന് പരിശോധിക്കണമെന്ന ഉപദേശവുമായി ഡല്‍ഹി പൊലീസിന്റെ ഉപദേശവുമെത്തി. കിംവദന്തികള്‍ വസ്തുത പരിശോധിക്കാതെ പങ്കുവെക്കരുതെന്നാണ് ഡി.സി.പി ബിജെപി എം.പിയോട് പറഞ്ഞത്.

ഡല്‍ഹി പൊലീസ് തന്നെ എതിര്‍ത്ത് രംഗത്തെത്തിയതോടെ എം.പി ട്വീറ്റ് നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ വിവാദ ട്വീറ്റിന്റെ പേരില്‍ തെറ്റു സമ്മതിക്കാനോ മാപ്പു ചോദിക്കാനോ അദ്ദേഹം തയ്യാറായിട്ടില്ല. അതില്‍ ഒരു സത്യവും ഇല്ലെന്ന് എം.പി-ക്കുതന്നെ അറിയാമായിരുന്നു എന്നും, എന്നിട്ടും വര്‍ഗ്ഗീയത മാത്രം മുന്നില്‍കണ്ട് അദ്ദേഹം മനപ്പൂര്‍വ്വം പ്രചരിപ്പിക്കാന്‍ ശ്രമിച്ച വ്യാജ വാര്‍ത്തയാണ് അതെന്നും‌ അദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ട് പലരും ട്വീറ്റ് ചെയ്തിരുന്നു.

Contact the author

News Desk

Recent Posts

Web Desk 3 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 4 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 6 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 7 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 7 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More