തമിഴ്നാട്ടിലും ​ഗുജറാത്തിലും രോ​ഗബാധിതരുടെ എണ്ണം പതിനായിരം കവിഞ്ഞു; രാജസ്ഥാനിൽ അയ്യായിരത്തോളം രോ​ഗികൾ

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 10585 ആയി. ഇന്നലെ മാത്രം രോഗം അഞ്ഞൂറിലധികം പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. മരിച്ചവരുടെ ആകെ എണ്ണം 74 ൽ എത്തി.  6279 ആണ് ചെന്നൈ ന​ഗരത്തിൽ രോ​ഗബാധിതരുടെ എണ്ണം. ഇവിടെ 5025 പേരാണ് ചികിത്സയിലുള്ളത്. തിരുവാളൂരിൽ 526 പേർക്കും, ചെങ്ങൽപേട്ടിൽ  463 പേർക്കും കാഞ്ചീപുരത്ത് 179 പേർക്കും മധുരയിൽ 147 പേർക്കും തിരുന്നൽവേലിയിൽ 180 പേർക്കമാണ് ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത്.

ഗുജറാത്തിൽ  രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10989 ആയി. അതേസമയം രോ​ഗ മുക്തിനേടുന്നവരുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളേക്കാൾ ​ഗുജറാത്തിൽ കൂടുതലാണ്. 4308 പേരാണ് ഇവിടെ ഇതുവരെ രോ​ഗമുക്തി നേടിയത്. 625 പേരാണ് ​ഗുജറാത്തിൽ വൈറസ് ബാധമൂലം മരിച്ചത്

രാജസ്ഥാനിൽ 24 മണിക്കൂറിനിടെ 70 പേർക്ക് രോ​ഗം സ്ഥീരികരിച്ചു. ഇതോടെ ആകെ രോ​ഗബാധിതരുടെ എണ്ണം അയ്യായിരം കടന്നു. അതേസമയം 47 പേർ രോ​ഗമുക്തി നേടി. സംസ്ഥാനത്ത് രോ​ഗം ഭേദമായവരുടെ എണ്ണം മൂവായിരത്തിന് അടുത്തെത്തി. 1911 പേരാണ് ചികിത്സയിലുളളത്. രോ​ഗം ബാധിച്ച് 128 പേരാണ് ഇതുവരെ മരിച്ചത്. ജയ്പൂരിലാണ് ഏറ്റവും കൂടുതൽ രോ​ഗികളുള്ളത്(1552). ജോധ്പൂർ,ഉദയ്പൂർ കോട്ട അജ്മൂർ നാ​ഗൂർ എന്നിവിടങ്ങളിൽ രോ​ഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More