വന്ദേഭാരത് മിഷൻ: 544 പ്രവാസികൾ കേരളത്തിൽ എത്തി

വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിൽ പ്രവാസികളുമായി കേരളത്തിലേൽക്ക് 3 വിമാനങ്ങൾ എത്തി. ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് ഒന്നും അബുദാബിയില്‍നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവടങ്ങളിലേക്ക് ഒരോ വിമാനങ്ങളുമാണ് എത്തിയത്. 544 പ്രവാസികളാണ് മടങ്ങിയെത്തിയത്.

ആദ്യ വിമാനം ഐഎക്‌സ് 434 ദുബായ് സമയം ഉച്ചയ്ക്ക് ഒന്നിന് ദുബായില്‍ നിന്ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം വൈകിട്ട് ആറിന് നെടുമ്പാശ്ശേരിയിലെത്തി. വൈകിട്ട് അഞ്ചിന്  അബുദാബിയില്‍ നിന്ന് പുറപ്പെട്ട ഐഎക്‌സ് 538 വിമാനം രാത്രി 10.40 ന് തിരുവനന്തപുരത്തെത്തി. വൈകിട്ട് ആറിന് അബുദാബിയില്‍ നിന്ന് പുറപ്പെട്ട ഐഎക്‌സ് 348 വിമാനം രാത്രി 11.30 ന് കരിപ്പൂരിലിറങ്ങി.

വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടമാണ് ശനിയാഴ്ച ആരംഭിച്ചത്. ഈ  ഘട്ടത്തില്‍ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് 26 സര്‍വീസുകൾ നടത്തും. യുഎഇയിൽ നിന്നും 13 സർവീസുണ്ടാകും. ഈ മാസം 23 വരെയാണ് രണ്ടാംഘട്ടം.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More