സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി 5 ശതമായി ഉയര്‍ത്തി, തൊഴിലുറപ്പിന് 40,000 കോടി

ഡല്‍ഹി: സംസ്ഥാനങ്ങളുടെ കേന്ദ്രത്തില്‍ നിന്നുല്ലാ വായ്പാ പരിധി ജി.ഡി.പി യുടെ 5 ശതമാനമാക്കി ഉയര്‍ത്തിയതായി കേന്ദ്ര ധനകാര്യ മന്ത്രി നിര്മ്മലാ സീതാരാമന്‍ പറഞ്ഞു. കേന്ദ്ര സാമ്പത്തിക പാക്കേജിന്റെ 5 -ാം ഘട്ട വിശദീകരണം നടത്തി സംസാരിക്കുകയായിരുന്നു കേന്ദ്ര ധനകാര്യമന്ത്രി. നേരത്തെ മൂന്നു ശതമാനമായിരുന്ന വായ്പാ പരിധി അഞ്ചു ശതമാനമാക്കി ഉയര്‍ത്തിയതിലൂടെ സംസ്ഥാനങ്ങള്‍ക്ക് ഇനി കൂടുതല്‍ വായ്പഎടുക്കാന്‍ കഴിയും. ലോക്ക് ഡൌണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഈ നടപടി ആശ്വാസമാകും.

തൊഴിലുറപ്പ് പദ്ധതിക്കുള്ള തുകയിലേക്ക് കൂടുതലായി 40,000 കോടി രൂപ അധികമായി നല്‍കും. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി 12 പുതിയ ചാനലുകള്‍ തുടങ്ങും. ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസ്സുകാര്‍ക്ക് വേണ്ടിയാണിത്. രാജ്യത്ത് എല്ലാ ജില്ലകളിലും പകര്‍ച്ച വ്യാധി സെന്ററുകള്‍ ആരംഭിക്കുമെന്നും കേന്ദ്ര ധനകാര്യ മന്ത്രി നിര്മ്മലാ സീതാരാമന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web desk 1 week ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 3 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 3 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More