പൊതുമേഖല പൂര്‍ണ്ണമായും സ്വകാര്യമേഖലക്ക്, പാപ്പര്‍ പരിധി ഒരു കോടി

ഡല്‍ഹി: സ്വകാര്യമേഖല പൂര്‍ണ്ണമായും സ്വകാര്യമേഖലക്ക് തുറന്നു കൊടുക്കുമെന്ന് കേന്ദ ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ഒരു മേഖലയില്‍ ഇനി നാല് പൊതുമേഖല സ്ഥാപനങ്ങള്‍ മാത്രമേ ഉണ്ടാകൂ. തന്ത്രപ്രധാനമേഖലയോഴികെയുള്ള പൊതു മേഖല സ്ഥാപനങ്ങള്‍ സ്വകാര്യവല്ക്കരിക്കും. തന്ത്രപ്രധാന മേഖലകളില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കുമെന്നും കേന്ദ ധനകാര്യമന്ത്രി പറഞ്ഞു. ഫലത്തില്‍ പൊതുമേഖലയിലും അതുമായി ബന്ധപ്പെട്ട നയത്തിലും പൂര്‍ണ്ണമായ അഴിച്ചുപണി വരുത്തുമെന്നാണ് സാമ്പത്തിക പാകെജിന്റെ 5 -ാം ഘട്ട വിശദീകരണത്തോടെ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞവസാനിപ്പിച്ചിരിക്കുന്നത്.

സ്വകാര്യ സംരംഭകര്‍ക്ക് നിരവധി ആകര്‍ഷകമായ ഇളവുകളും പാക്കേജുകളും കേന്ദ ധനകാര്യ മന്ത്രി സാമ്പത്തീക പാക്കേജുമായി ബന്ധപ്പെട്ട തന്‍റെ അഞ്ചാമത്തെ അവസാന വിശദീകരണത്തില്‍ പ്രഖ്യാപിച്ചു. 

സ്വകാര്യ സംരംഭകരുടെ വായ്പാ തിരിച്ചടവില്‍ ഒരു വര്‍ഷത്തേക്ക് നടപടിയുണ്ടാവില്ല. പാപ്പര്‍ പരിധി ഒരു കോടി രൂപയായി ഉയര്‍ത്തി. സംരംഭകരില്‍ ഇടത്തരക്കാരുടെതടക്കമുള്ള ബാങ്കിങ്ങ് ഇടപാടുകളുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരും. ഒവര്‍ഡാഫ്റ്റ് പരിധി 14 ല്‍ നിന്ന് 21 ദിവസമായി ഉയര്‍ത്തി.

Contact the author

Web Desk

Recent Posts

Web desk 3 days ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 2 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 3 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 4 weeks ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More