തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 14 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് -1, കണ്ണൂര്‍ - 2, കോഴിക്കോട് -2, പാലക്കാട് -2, മലപ്പുറം -4, തൃശ്ശൂര്‍ -1, എറണാകുളം -1, കൊല്ലം -1 എന്നിങ്ങനെയാണ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. ഇതില്‍ രണ്ടുപേര്‍ കുവൈറ്റ്, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നെത്തിയവരും10 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് സംസ്ഥാനത്ത് രോഗവിമുക്തരില്ല.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവ്രില് 7 പേര് തമിഴ്നാട്ടില്‍ നിന്നും 3 പേര് മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്. കൊല്ലം ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തകയ്ക്കും എറണാകുളത്ത് ഉത്തര്‍പ്രദേശ് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
നിലവില്‍ സംസ്ഥാനത്ത് രോഗം ബാധിച്ച് ചികിത്സയിലുള്ളത് 101 പേരാണ്. വിവിധ ജില്ലകളിലായി 62,529 പേര് നിരീക്ഷണത്തിലാണ്.