ബ്രസിലിയ: ബ്രസീലില്‍ കൊവിഡ്-19 അതിവേഗം പടരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് 2,41,080 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീല്‍ രോഗീകളുടെ എണ്ണത്തില്‍ യൂറോപ്പിലെ സ്പെയിന്, ഇറ്റലി എന്നീ രാജ്യങ്ങള്ക്കടുത്താണ്. മരണ സംഖ്യയും കുതിച്ചുയരുകയാണ്. ഇതുവരെ 16,122 പേര് രാജ്യത്ത് മരണപ്പെട്ടു കഴിഞ്ഞു.
ആകെ 2,41,080 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ച ബ്രസീലില്‍ ഇതുവരെ 94,122 പേര് രോഗ വിമുക്തി നേടി. ഇപ്പോള്‍ 1,30,836 പേര് ചികിത്സയിലാണ്. ഇതില്‍ 8,318 പേരുടെ നില അതീവ ഗുരുതരമാണ്.