തിരുവനന്തപുരം: ജനങ്ങളെ വായപാ കുരിക്കിലാക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വായപയെടുത്താല്‍ തീര്‍ച്ചയായും തിരിച്ചടയ്ക്കണം. തിരിച്ചടയ്ക്കുമ്പോള്‍ സ്വാഭാവികമായും പലിശയും പിഴപ്പലിശയും നല്‍കേണ്ടി വരും. ഈ പാക്കേജ് കൊണ്ട് ജനങ്ങള്‍ക്ക് ഒരു ഗുണവും ഉണ്ടാകില്ലെന്നും ജനങളുടെ കയ്യില്‍ പണമെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കൊവിഡിനെ മറയാക്കി രാജ്യത്തെ വില്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദേശ സുരക്ഷയും രാജ്യതാല്‍പ്പര്യവും അപകടത്തിലാക്കുന്നതാണ് കേന്ദ്ര സാമ്പത്തിക പാക്കേജ് എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.