'കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം': താലിബാന്‍

കശ്മീരിന്റെ പേരില്‍ ഇന്ത്യക്കെതിരെ താലിബാന്‍ തിരിയുന്നുവെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ വക്താവ് സുഹൈല്‍ ശഹീന്‍. മറ്റൊരു രാജ്യത്തി​​ന്‍റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ല എന്നത്​ തങ്ങളുടെ നയമാണെന്നും കശ്​മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഡൽഹി ആക്രമിക്കാൻ പദ്ധതിയിട്ടിട്ടില്ലെന്നും സുഹൈല്‍ വ്യക്തമാക്കി. ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ പേരിലാണ് താലിബാന്‍ വക്താവ് ഇക്കാര്യങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

കശ്​മീർ പ്രശ്​നത്തിന്​ പരിഹാരം കാണുന്നതു വരെ ഇന്ത്യയുമായി സൗഹാർദബന്ധം സാധ്യമാകില്ലെന്ന താലിബാൻ വക്​താവ്​ സബിഹുല്ല മുജാഹിദിന്റെ അവകാശവാദം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍, സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രചാരണങ്ങള്‍ വ്യാജമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അതേസമയം താലിബാനില്‍ വ്യത്യസ്ഥ അഭിപ്രായക്കാരുണ്ടെന്നും നിരീക്ഷകര്‍ സൂചിപ്പിക്കുന്നുണ്ട്. പാകിസ്താനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും സ്വതന്ത്ര നിലപാടുള്ളവരുമുണ്ട്.

താലിബാന്റെ പ്രധാന കേന്ദ്രങ്ങള്‍ പാക്കിസ്താനിലെ ക്വറ്റയിലാണ്. താലിബാന്റെ തീരുമാനങ്ങളെടുക്കുന്ന ശൂറ ഇവിടെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ പാക്കിസ്താന്‍ സമ്മര്‍ദ്ദത്തില്‍ താലിബാന്റെ നിലപാടില്‍ ഇനിയും മാറ്റം വന്നാല്‍ അത്ഭുതപ്പെടാനില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

ഇന്ത്യാ മുന്നണി മോദിയുടെ 'അഴിമതി സ്‌കൂള്‍' പൂട്ടിക്കും- രാഹുല്‍ ഗാന്ധി

More
More
National Desk 10 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More