നരേന്ദ്രമോദി പറഞ്ഞ ഫെഡറലിസം വ്യാജം, ആ 2,000 കോടി രൂപ ഞങ്ങള്‍ക്ക് വേണ്ട: തെലങ്കാന മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു രംഗത്ത്. കഴുത്തില്‍ കത്തിവെച്ച് സംസ്ഥാന സര്‍ക്കാരുകളെ ഭീഷണിപ്പെടുത്തുന്നതുപോലെയാണ് കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജെന്ന് അദ്ദേഹം ആരോപിച്ചു. ഇത് ഫെഡറലിസമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ പരസ്പര സഹകരണത്തോടെയുള്ള ഫെഡറലിസം വ്യാജവും പ്രഹസനവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'ഞങ്ങളും ഭരണകൂടത്തെ നയിക്കുന്നവരാണ്. സംസ്ഥാനങ്ങളെന്നാല്‍ കേന്ദ്രത്തിന് കീഴിലുള്ളവരല്ലെന്നും, കേന്ദ്രത്തേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങളും ചുമതലകളും സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്നതാണ് വസ്തുതയെന്നും' അദ്ദേഹം പറഞ്ഞു. കടമെടുപ്പ് പരിധി ഉയര്‍ത്തിക്കിട്ടാന്‍ സംസ്ഥാനങ്ങളുടെ മേല്‍ ചുമത്തിയ വ്യവസ്ഥകളെയും അദ്ദേഹം പരിഹസിച്ചു. കൊറോണ സാമ്പത്തിക പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച 'ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്' ഉള്‍പ്പെടെയുള്ള നിരവധി പരിഷ്‌കരണങ്ങള്‍ സംസ്ഥാനം ഇതിനകം നടപ്പിലാക്കി കഴിഞ്ഞവയാണെന്നും അദ്ദേഹം പറഞ്ഞു.

'അവര്‍ ഞങ്ങളുടെ കഴുത്തില്‍ ഒരു കത്തി പിടിച്ച് നിങ്ങള്‍ ഇത് ചെയ്താല്‍ നിങ്ങള്‍ക്ക് 2,000 കോടി രൂപ ദാനമായി നല്‍കുമെന്ന് പറയുന്നു. ഞങ്ങള്‍ മുനിസിപ്പല്‍ നികുതി വര്‍ദ്ധിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. അങ്ങിനെയാണെങ്കില്‍ ആ 2,000 കോടി രൂപ ഞങ്ങള്‍ക്ക് വേണ്ട' എന്നും  ചന്ദ്രശേഖര്‍ റാവു തുറന്നടിച്ചു. സാമ്പത്തിക പാക്കേജിന്റെ ഭാഗമായി സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ജിഡിപിയുടെ മൂന്ന് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനത്തിലേക്ക് കേന്ദ്രം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ അതോടൊപ്പം നഗരഭരണ സംവിധാനങ്ങള്‍ നികുതി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവും കേന്ദ്രം പറഞ്ഞിട്ടുണ്ട്. തത്വത്തില്‍ ഇപ്പോള്‍ പ്രഖ്യാപിച്ച പാക്കേജുകൊണ്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് വലിയ പ്രയോജനം ലഭിക്കില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളും ഒരു വിഭാഗം സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More