ഡല്‍ഹി: നിലവില്‍ സര്‍വീസ് നടത്തുന്ന 15 ഏസി ട്രെയിനുകള്‍ക്ക് പുറമെ 200 നോണ്‍ ഏസി ട്രെയിനുകള്‍ ജൂണ്‍ ഒന്നുമുതല്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ ട്വിറ്ററിലൂടെ അറിയിച്ചു. ഇപ്പോള്‍ അനുവദിക്കപ്പെട്ട ശ്രാമിക് ട്രെയിനുകള്‍ക്ക് പുറമെയാണിത്. ദിനംപ്രതിയുള്ള സര്‍വീസാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പുതുതായി പ്രഖ്യാപിച്ച ട്രെയിനുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താന്‍ ഉടന്‍ തന്നെ സൌകര്യമൊരുക്കുമെന്ന് റെയില്‍വേ അറിയിച്ചു. നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന 15 ട്രെയിനുകളും ഏസി ട്രെയിനുകളാണ്. സാമൂഹ്യ അകലം പാലിച്ചുള്ള യാത്രയാണ് ഇതില്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്