ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ബേബി പൗഡർ ഇനിമുതല്‍ അമേരിക്കയില്‍ വില്‍ക്കില്ല

അമേരിക്കയിലും കാനഡയിലും ബേബി പൗഡർ വിൽക്കുന്നത് നിർത്തുകയാണെന്ന് ഹെൽത്ത് കെയർ ഭീമനായ  ജോൺസൺ ആന്‍റ് ജോൺസൺ. ബേബി പൗഡറില്‍ കാന്‍സറിന് കാരണാവുന്ന മാരകമായ രാസവസ്തുക്കള്‍ ഉണ്ടെന്ന് ആരോപിച്ച് അമേരിക്കയിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമ്പനിക്കെതിരെ ആയിരക്കണക്കിന് കേസുകള്‍ നിലവിലുണ്ട്. അവയില്‍ ചിലതില്‍ ജെ&ജെ-ക്കെതിരെയുള്ള കുറ്റം തെളിയുകയും കോടിക്കണക്കിന് ഡോളർ നഷ്ടപരിഹാരം ഈടാക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍, നോര്‍ത്ത് അമേരിക്കയില്‍ ബേബി പൌഡര്‍ ആവശ്യമുള്ളവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും അതുകൊണ്ടാണ് വില്‍പന നിര്‍ത്തുന്നതെന്നുമാണ് കമ്പനിയുടെ വിശദീകരണം.

ജോണ്‍സണ്‍ & ജോണ്‍സന്റെ ചരിത്രത്തില്‍‍ ആദ്യമായി കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ 33,000 ബോട്ടില്‍ ബേബി പൗഡറുകള്‍ അവര്‍ തിരിച്ചുവിളിച്ചിരുന്നു. കാന്‍സറിന് കാരണാവുന്ന മാരകമായ ആസ്ബസ്‌റ്റോസ് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി. പല കോടതികളിലായി 16000 കേസുകളാണ് കമ്പനി നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഉല്‍പന്നത്തിന്റെ ഗുണനിലവാരത്തിലും സുരക്ഷയിലും ആത്മവിശ്വാസമുണ്ടെന്നും അത് കോടതിയില്‍ തെളിയിക്കുമെന്നും ജെ&ജെ അവകാശപ്പെടുന്നു. 

Contact the author

Health Desk

Recent Posts

Web Desk 2 months ago
Health

ആഴ്ച്ചയില്‍ രണ്ടുദിവസം മാത്രം വ്യായാമം ചെയ്തും തടി കുറയ്ക്കാം- പഠനം

More
More
Web Desk 2 months ago
Health

മധുരം കഴിക്കുന്ന ശീലം കുറയ്ക്കണോ? ; ഈ വഴികള്‍ പരീക്ഷിച്ചുനോക്കൂ

More
More
Web Desk 8 months ago
Health

മിത്താണ് യൂനാനി, ശാസ്ത്രമേയല്ല; സിദ്ദിഖിന്റെ മരണത്തിൽ പ്രതികരിച്ച് ഡോ. സുൽഫി നൂഹു

More
More
International 11 months ago
Health

അമിത മദ്യാസക്തര്‍ക്ക് ചിപ്പ് ചികിത്സ

More
More
Web Desk 1 year ago
Health

ഫ്രഞ്ച് ഫ്രൈസ് അമിതമായി കഴിക്കുന്നത് വിഷാദത്തിനും പൊണ്ണത്തടിക്കും കാരണമാകും - റിപ്പോര്‍ട്ട്‌

More
More
Web Desk 1 year ago
Health

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം!

More
More