തൊഴിലാളികളുടെ ബസ്; യുപി സർക്കാറും കോൺ​ഗ്രസും നേർക്കുനേർ

കുടിയേറ്റ തൊഴിലാളികൾക്ക് ബസ് അനുവദിക്കുന്നതിനെ ചൊല്ലി യുപി സർക്കാറും കോൺ​ഗ്രസും തമ്മിലെ പോര് തുടരുന്നു. അതിഥി തൊഴിലാളികളെ കൊണ്ടുവരാൻ കോൺ​ഗ്രസ് ഏർപ്പാടാക്കിയ ബസിന്റെ രേഖകൾ വ്യാജമാണെന്ന് ആരോപിച്ച് യുപിസിസി അധ്യക്ഷൻ, പ്രിയങ്ക ​ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി എന്നിവർക്കെതിരെ യുപി പൊലീസ് കേസെടുത്തു. അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചുകൊണ്ടുവരാൻ യുപി സർക്കറിന് താൽപര്യമില്ലെന്ന് കോൺ​ഗ്രസ് ആരോപിച്ചു.

കുടിയേറ്റ തൊഴിലാളികളെ കൊണ്ടുവരുന്ന വാഹനങ്ങളുടെ പട്ടിക യുപി സർക്കാറിന് കോൺ​ഗ്രസ് നൽകിയിരുന്നു. 1400 ഓളം വാനനങ്ങളുടെ പട്ടികയാണ് നൽകിയെന്ന് കോൺ​ഗ്രസ് നേതൃത്വം വ്യക്തമാക്കി. എന്നാൽ പട്ടികയിൽ എണ്ണൂറോളം ബസുകൾ മാത്രമാണ് ഉള്ളത്. ബാക്കിയുള്ളവക്ക് ഫിറ്റനസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് യുപി സർക്കാർ അറിയിച്ചു. ലിസ്റ്റിൽ പലതും ബൈക്കുകളും കാറുകളും ആണെന്നുമാണ് യോ​ഗി ആ​ദിത്യനാഥ് സർക്കാറിന്റെ വാദം. ഇതിന് പിന്നാലെയാണ് യുപിസിസി പ്രസിഡന്റിനും പ്രിയങ്കയുടെ സെക്രട്ടറിക്കും എതിരെ പൊലീസ് കേസെടുത്തത്. വഞ്ചന വ്യാജ രേഖ ചമക്കൽ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. എണ്ണൂറോളം ബസുകൾക്ക് സർവീസ് നടത്താൻ അനുവാദം നൽകണമെന്ന് കോൺ​ഗ്രസ് ആവശ്യപ്പെട്ടു. അഞ്ഞൂറോളം ബസുകൾ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും കോൺ​ഗ്രസ് പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More