മഹാരാഷ്ട്രയില്‍ കൊവിഡ്‌ നിയന്ത്രണാതീതം; വൈറസിനേക്കാള്‍ ഭീകരം ഉംപുന്‍ ആണെന്ന് മമത

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയില്‍ 5,609 പുതിയ കൊറോണ വൈറസ് കേസുകള്‍കൂടി സ്ഥിരീകരിച്ചു. അതോടെ മൊത്തം രോഗികളുടെ എണ്ണം 1,12,359 ആയി ഉയർന്നു. 3,435 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. 63,624 സജീവ കേസുകളുണ്ട്, 45,300 പേർ അസുഖം ബേധമായി ഡിസ്ചാർജ് ചെയ്തു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ്‌ ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പതിനൊന്നാം സ്ഥാനത്താണ്.

രാജ്യത്ത് കൊവിഡ്‌ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് മഹാരാഷ്ട്രയെയാണ്. വൈറസിനു പുറമേ പറന്നെത്തിയ സൂപ്പർ സൈക്ലോണായ ഉംപുനുമായി മല്ലടിക്കുകയാണ് പശ്ചിമ ബംഗാളും ഒഡീഷയും ഇപ്പോൾ. കൊവിഡിനെക്കാളും ഭീകരമായ സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

മുംബൈയിൽ മാത്രം രോഗബാധിതർ 24118 ആയി. ഗുജറാത്തിൽ 398 പുതിയ കേസുകളും 30 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 12539 ആണ്. തമിഴ്നാട്ടില്‍ രോഗബാധിതര്‍ 13000 കടന്നു. 743 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ മാത്രം രോഗബാധിതർ 8228 ആയി. ഡൽഹിയിൽ പോസിറ്റീവ് കേസുകൾ 11000 കടന്നു. 24 മണിക്കൂറിനിടെ 534 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിൽ കൊവിഡ് കേസുകൾ 6000 കടന്നു.

Contact the author

News Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More