അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ 1413 മരണം, 27,863 പുതിയ രോഗികള്‍

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1413 പേരാണ് കോവിഡ്-19 മൂലം മരണമടഞ്ഞത്. ഇന്നലെ 1388 പേരും ബുധനാഴ്ച 1,552 പേരും ചൊവ്വാഴ്ച  1003  പേരും തിങ്കളാഴ്ച 865 പേരുമാണ് മരണപ്പെട്ടത്. അതായത് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍  കുറഞ്ഞു നിന്ന മരണനിരക്ക് തുടര്‍ ദിവസങ്ങളില്‍ ഞായറാഴ്ച്ചക്ക് മുന്‍പുള്ള നിരക്കിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഞായറാഴ്ച  1,606  പേരും ശനിയാഴ്ച  1,595 പേരും വെള്ളിയാഴ്ച  1,715 പേരുമാണ് മരണപ്പെട്ടത്.

ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 96,354 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍  27,863 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,20,902 ആയി. ഇതില്‍ 3,82,169 പേര്‍ സുഖം പ്രാപിച്ചു.

സംസ്ഥാനം തിരിച്ചുള്ള മരണ - രോഗീ നിരക്ക് 

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 28,885 ആയി. 3,66,357 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

10,852 പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 153,441 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

3,619 പേര്‍ മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 88,201 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

53,510 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 5,129 പേര്‍ മരണപ്പെട്ടു. ഫ്ലോറിഡ -2,145, മസ്സാച്ചുസെറ്റ്സ് 6,148, ലൂസിയാന -2,629, ഇല്ലിനോയിസ് -4,607 ജോര്‍ജ്ജിയ -1,775 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. തലസ്ഥാനമായ വാഷിംഗ്‌ടണില്‍ ഇതുവരെ 20,026 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ ഇതിനകം 1,074 പേരാണ് മരണപ്പെട്ടത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More