വിദ്വേഷ പരാമർശവുമായി വീണ്ടും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ  പ്രതിഷേധിക്കുന്നവർക്കെതിരെ വിദ്വേഷ പരാമർശവുമായി വീണ്ടും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഷഹീന്‍ബാഗ് ചാവേറുകളുടെ സ്വപ്നകേന്ദ്രമായെന്നാണ് കേന്ദ്രമന്ത്രിയുടെ പരാമർശം. പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ ഡൽ​ഹി ഷഹീൻബാ​ഗിൽ പ്രതിഷേധിക്കുന്നവർക്കെതിരെയാണ് ​ഗിരിരാജിന്റെ വിവാദ പ്രസ്താവന.  

ഷഹീന്‍ബാഗ് സമരകേന്ദ്രമല്ലെന്നും ചാവേറുകളെയാണവിടെ വളര്‍ത്തിക്കൊണ്ടുവരുന്നതെന്നും ​ഗിരിരാജ് ആരോപിച്ചു. രാജ്യത്തിനെതിരായ ഗൂഢാലോചന രാജ്യതലസ്ഥാനത്ത് തന്നെ നടന്നുകൊണ്ടിരിക്കുകയാണെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിലാണ് ​ഗിരിരാജ് സമരത്തെ കുറിച്ച് അഭിപ്രായം പറഞ്ഞത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തുമ്പോഴാണ്‌ സമരക്കാരെ ആക്ഷേപിക്കുന്ന ട്വീറ്റുമായി കേന്ദ്രമന്ത്രി രംഗത്ത് വന്നത്. വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ ഇതിനുമുമ്പും ഗിരിരാജ് സിങ് വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്‌.

Contact the author

Web Desk

Recent Posts

National Desk 3 hours ago
National

ഇന്ത്യ ചൊവ്വാ ദൗത്യം നടത്തിയത് പഞ്ചാംഗം നോക്കിയെന്ന് മാധവന്‍; സമൂഹമാധ്യമങ്ങളില്‍ പരിഹാസം

More
More
National Desk 4 hours ago
National

പോകേണ്ടവര്‍ക്ക് പോകാം; ശിവസേനയെ പുതുക്കി പണിയും - ഉദ്ധവ് താക്കറെ

More
More
Web Desk 7 hours ago
National

എസ് എഫ് ഐ ആക്രമണം; ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

ഉദ്ദവ് താക്കറെ രാജിവെക്കില്ല; വിശ്വാസ വോട്ടെടുപ്പിനൊരുങ്ങി സര്‍ക്കാര്‍

More
More
National Desk 1 day ago
National

മഹാ വികാസ് അഘാഡി സർക്കാർ ഈ പ്രതിസന്ധിയെ മറികടക്കും -ശരത് പവാര്‍

More
More
National Desk 1 day ago
National

അദാനിയെ മോദി വഴിവിട്ട് സഹായിച്ചിട്ടുണ്ട്- അന്വേഷിക്കാന്‍ ഇ ഡിക്ക് ധൈര്യമുണ്ടോ?- കോണ്‍ഗ്രസ്‌

More
More