നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി നെഗറ്റീവായി തുടരും - ആര്‍ബിഐ ഗവര്‍ണര്‍

Web Desk 3 years ago

ഡല്‍ഹി: നടപ്പ് സാമ്പത്തിക (2020 - 2021) വര്‍ഷത്തില്‍ രാജ്യത്തെ അഭ്യന്തര ഉത്പാദന വളര്‍ച്ച നെഗറ്റീവായി തുടരുമെന്നാണ് കരുതുന്നത് എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തി കാന്തദാസ് പറഞ്ഞു. എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെയും ഡിമാന്‍ഡിന്റെയും ഫലമായി ചലനങ്ങള്‍ സംഭവിക്കാം എന്നും ആര്‍ബിഐ ഗവര്‍ണര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുക എന്നത് ഈ ഘട്ടത്തില്‍ അത്യാവശ്യമാണ് എന്ന് കരുതുന്നത് കൊണ്ടാണ് ധനലഭ്യത കൂട്ടാനുള്ള നടപടികള്‍ ആര്‍ബിഐ കൈക്കൊണ്ടത്. റിപ്പോ നിരക്ക് 0.40 ശതമാനം കുറവ് വരുത്തിയത് ഇതിന്റെ ഭാഗമാണ്. വളര്‍ച്ചാ പ്രതിസന്ധി പരിഹരിക്കുന്നതിന് കൂടുതല്‍ വാതിലുകള്‍ തുറക്കാന്‍ തയാറാകുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി. വായ്പാ മൊറോട്ടോറിയം മൂന്നു മാസത്തേക്ക് കൂടി നീട്ടി.


Contact the author

Web Desk

Recent Posts

Web desk 1 week ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 2 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 3 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More