വാഷിംഗ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,293 പേരാണ് കൊവിഡ്-19 മൂലം മരണമടഞ്ഞത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നിരക്കില്‍ അല്‍പ്പം കുറവ് രേഖപ്പെടുത്തിയതൊഴിച്ചാല്‍ കഴിഞ്ഞ ആഴ്ചയില്‍ ഉടനീളം ചെറിയ ഏറ്റക്കുറച്ചിലുകളിലൂടെ മരണ നിരക്ക് ഇതേനിലവാരത്തില്‍ തുടരുകയാണ്.
ബുധനാഴ്ച 1,552 പേരും വ്യാഴാഴ്ച 1388 പേരും ഇന്നലെ 1413 പേരുമാണ് മരണപ്പെട്ടത്. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 97,647 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 24,192 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,45,094 ആയി. ഇതില്‍ 4,03,201 പേര് സുഖം പ്രാപിച്ചു.
സംസ്ഥാനം തിരിച്ചുള്ള മരണ - രോഗീ നിരക്ക്
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 29,009 ആയി. 3,67,936 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
10,986 പേര് മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗീ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 154,349 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
3,688 പേര് മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 90,588 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
53,913 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 5,158 പേര് മരണപ്പെട്ടു. ഫ്ലോറിഡ -2,190, മസ്സാച്ചുസെറ്റ്സ് 6,228, ലൂസിയാന -2,668, ഇല്ലിനോയിസ് -4,715 ജോര്‍ജ്ജിയ -1,808 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. തലസ്ഥാനമായ വാഷിംഗ്ടണില്‍ ഇതുവരെ 20,176 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ ഇതിനകം 1,075 പേരാണ് മരണപ്പെട്ടത്.