ഡല്‍ഹി: നാട്ടിലെത്താനുള്ള കുടിയേറ്റ തൊഴിലാളികളുടെ പ്രയാസങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്മാന് വി.കെ.യാദവ് അറിയിച്ചു. കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലെത്താന്‍ റെയില്‍ പാളങ്ങളിലൂടെയും റോഡുകളിലൂടെയും സഞ്ചരിക്കുന്നതിന്റെയും അപകടങ്ങള്‍ സംഭവിക്കുന്നതിന്റെയും വാര്‍ത്തകള്‍ ലോക ശ്രദ്ധയാകര്ഷിക്കുന്നതിനിടയിലാണ് റെയില്‍വേ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കുമെന്ന് പ്രഖ്യാപിച്ചത്.
ഇതനുസരിച്ച് അടുത്ത 10 ദിവസത്തിനുള്ളില്‍ 2600 ശ്രമിക് ട്രെയ്നുകള്‍ ഓടിക്കാനാണ് തീരുമാനം. ഇതിലൂടെ 36 ലക്ഷം പേര്‍ക്ക് യാത്രാ സൗകര്യം ഒരുക്കാനാവുമെന്നാണ് റെയില്‍വേ കണക്കാക്കുന്നത്. ഇതുവരെ നടത്തിയ ശ്രമിക് ട്രെയ്ന്‍ സര്‍വീസിലൂടെ 45 പേരെ അവരവരുടെ നാടുകളില്‍ എത്തിക്കാന്‍ കഴിഞ്ഞതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ പരാതികള്‍ പരിഗണിച്ച് ടിക്കറ്റ് ബുക്കിങ്ങിനായി 1000 കൌണ്ടറുകള്‍ തുറന്നതായും റെയില്‍വേ അറിയിച്ചു.