തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ച ഒന്‍പതു പ്രദേശങ്ങള്‍ കൂടി ചേര്‍ത്ത് ആകെ 37 ഹോട്ട് സ്പോട്ടുകളായി. പാലക്കാട് ജില്ലയില്‍ 19 പേര്‍ക്കും കണ്ണൂരില്‍ 16 പേര്‍ക്കും മലപ്പുറത്ത് 8 പേര്‍ക്കും ആലപ്പുഴയില്‍ 5 പേര്‍ക്കും കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ 4 വീതം പേര്‍ക്കുമുള്‍പ്പടെ 62 പേര്‍ക്ക് കൊവിഡ് -19 സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ജില്ലയിലെ ഒന്‍പതു പ്രദേശങ്ങള്‍ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചത്.
കണ്ണൂരിലെ ചിറയ്ക്കല്‍, മാലൂര്‍, കണ്ണൂര്‍ കോര്പ്പറേഷന്, പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി, ചെമ്പിലോട്, അയ്യന്‍കുന്ന്, കോട്ടയം ജില്ലയിലെ കോരുത്തോട്, കോട്ടയം മലബാര്‍ എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച ഹോട്ട് സ്പോട്ടുകള്‍.