ബ്രസീല്‍ കൊവിഡ്‌ നിരക്കുകളില്‍ മത്സരിച്ച് മുന്നോട്ട്

ബ്രസിലിയ: ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1049 പേരാണ് മരണപ്പെട്ടത്. മരണ നിരക്കില്‍ കഴിഞ്ഞ ദിവസങ്ങളിലാകെ ഉയര്‍ന്ന നിരക്കിലാണ് ബ്രസീല്‍ തുടരുന്നത്. രാജ്യത്തെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്. 

ബുധനാഴ്ച 1113 പേരും വ്യാഴാഴ്ച 911പേരും വെള്ളിയാഴ്ച 1,188 പേരുംഇന്നലെ 1034 പേരുമാണ് മരണപ്പെട്ടത്. ഉയര്‍ന്ന തോതില്‍ സ്ഥിരതയാണ് ദിനംപ്രതിയുള്ള  മരണനിരക്കില്‍ രേഖപ്പെടുത്തുന്നത്.

ഏറ്റവും പുതിയ കണക്കനുസരിച്ച്  രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 22,165 ആയി. ബ്രസീലില്‍ ഇതുവരെ 1,42,587 പേര്‍ രോഗ വിമുക്തി നേടി. ഇപ്പോള്‍ 1,84,361 പേര്‍ ചികിത്സയിലാണ്. ഇതില്‍ 8,318 പേരുടെ നില അതീവ ഗുരുതരമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,731 പേര്‍ക്കാണ്  പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി മാറിയിരിക്കുകയാണ്  ബ്രസീല്‍. 

ഏറ്റവും പുതിയ കണക്കനുസരിച്ച് 3,49,113 പേര്‍ക്കാണ് രാജ്യത്താകെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീല്‍ കൊവിഡ്‌ താണ്ഡ‍വമാടിയ ഇറ്റലി, സ്പെയിന്‍, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ രോഗീ സംഖ്യയെ അതിവേഗമാണ് മറികടന്നത്. അമേരിക്ക മാത്രമാണ് ഇപ്പോള്‍ ബ്രസീലിനു മുകളില്‍ രോഗികളുള്ള  രാജ്യം.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More